പ്രാതിനിത്യ വോട്ടവകാശ പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവർ ഇപ്പോൾ പ്രാതിനിത്യ വോട്ടവകാശം വേണ്ടയെന്ന് പറയുന്നു- തുഷാർ

പ്രാതിനിത്യ വോട്ടവകാശ പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവർ ഇപ്പോൾ പ്രാതിനിത്യ വോട്ടവകാശം വേണ്ടയെന്ന് പറയുന്നു- തുഷാർ

മൂവാറ്റുപുഴ: പ്രാതിനിത്യ വോട്ടവകാശ പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവർ ഇപ്പോൾ പ്രാതിനിത്യ വോട്ടവകാശം വേണ്ടയെന്ന് പറയുന്നത് എസ്.എൻ.ഡി.പി യോഗത്തെ തകർക്കാനാണെന്ന് തുഷാർവെള്ളാപ്പള്ളി പറഞ്ഞു. മൂവാറ്റുപുഴ യൂണിയൻ യൂത്ത്മൂവ്മെന്റ് യൂണിയൻതല നേതൃസംഗമത്തോടനുബന്ധിച്ച് നടന്ന യുവയോഗം ശംഖൊലി 2022 എസ്.എൻ ബിഎഡ് കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗം വൈസ് പ്രസിഡന്റായ തുഷാർ വെള്ളാപ്പള്ളി . അഴിമതിയുടെ പേരിൽ എസ്.എൻ.ഡി.പി യോഗം പുറത്താക്കിയ ചിലർ ധർമ്മവേദിയുടെ വേഷത്തിൽ അവതരിച്ച് പ്രാധിനിത്യ വോട്ടവകാശം ഇല്ലാതാക്കുവാൻ ശ്രമിക്കുകയാണ് . പതിറ്റാണ്ടുകളായി തുടരുന്ന പ്രാതിനിത്യ വോട്ടവകാശ പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവരാണ് യോഗനേതൃത്വത്തെനയിക്കുന്നത്. യോഗനേതൃത്വം സുതാര്യമായ പ്രവർത്തനവുമായി മുന്നോട്ടുപോകുമ്പോൾ അസൂയ പൂണ്ട ചിലർ യോഗത്തെ തകർക്കുവാൻ ഉപയോഗിക്കുന്ന വടിയാണ് എല്ലാവർക്കും വോട്ടവകാശംഎന്നത് . 33ലക്ഷം അംഗങ്ങളുള്ള എസ്.എൻ.ഡി.പി യോഗത്തിൽ ധർമ്മവേദിക്കാർ പറയുന്നതുപോലെ തെരഞ്ഞെടുപ്പ് നടത്തുവാൻ 33കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്നും തുഷാർ പറഞ്ഞു. അതുകൊണ്ടാണ് ധർമ്മവേദി യോഗനേതൃത്വത്തെ തകർക്കാൻഇറങ്ങിയവരാണെന്നതിനാൽ ഇവരെ സൂക്ഷിക്കണെമെന്നും തുഷാർ മുന്നറിയിപ്പ് നൽകി. മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അനുഗ്രഹപ്രഭാഷണം നടത്തും. കുന്നതിതുനാട് യൂണിയൻ പ്രസിഡന്റ് കെ.കെ. കർണ്ണൻ മുഖ്യ അതിതിയായിരുന്നു. യൂത്ത്മൂവ്മെന്റ് മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് എം.ആർ. സിനോജ് അദ്ധ്യക്ഷത വഹിച്ചു . സെക്രട്ടറി പി.എസ്. ശ്രീജിത് സ്വാഗതം പറഞ്ഞു . യൂത്ത്മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ് മുഖ്യപ്രഭാഷണവും , ജില്ലാ ചെയർമാൻ അഡ്വ. പ്രവീൺ തങ്കപ്പൻ സംഘടനാസന്ദേശവും നൽകി . യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ. അനിൽകുമാർ, വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, ഡയറക്ടർബോർഡ് മെമ്പർമാരായ പ്രമോദ് കെ. തമ്പാൻ, അഡ്വ എൻ. രമേശ്, യൂത്ത് മൂവ്മെന്റ് സംസ്ഥാനസമിതി അംഗം കെ.എസ്. ഷിനിൽകുമാർ, സൈബർസേന സംസ്ഥാന ചെയർമാൻ അനീഷ് പുല്ലുവേലി, യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ അമ്പാടി ചെങ്ങമനാട്, മൂവാറ്റുപുഴ സൈബർസേന ചെയർമാൻ കെ.എ. ദീപു, യോഗം പ്രതിനിധിനിധികളായ ജോബിൻ പി. തുമ്പയിൽ, പ്രതീഷ് പുഷ്പൻ, കെ.ജി. അരുൺകുമാർ എന്നിവർ സംസാരിക്കും. തുടർന്ന് അനൂപ് വൈക്കം നയിക്കുന്ന മോട്ടിവേഷൻ ക്ലാസും നടന്നു.