ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ് ഇൻ നേഷൻആഭിമുഖ്യത്തിൽ ലഹരി വിമുക്ത ഭാരതം അഡ്മിനിലൂടെ ക്യാമ്പയിൻ്റെ ഉദ്ഘാടനം നടന്നു.

എറണാകുളം : ലോക ലഹരി വിമുക്ത ദിനാചാരണത്തിന്റെ ഭാഗമായി ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ ആഭിമുഖ്യത്തിൽ ( ADMIN ) എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടത്തി.

ലഹരി വിമുക്ത ഭാരതം അഡ്മിനിലൂടെ ക്യാമ്പയിന്റെ ഉത്ഘാടനം സീറോ മലബാർ സഭ ആർച് ബിഷപ്പ് കാർഡിനാൾ ജോർജ്‌ ആലഞ്ചേരിയും , HRDS INDIA പ്രസിഡന്റ്‌ ശ്രീമത് ആത്മ നമ്പിയും ചേർന്നു നിർവഹിച്ചു. ഒരു വീട്ടിൽ ഒരു അഡ്മിൻ എന്ന ആശയത്തിലൂടെ ലഹരി വിമുക്ത പ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ ഒരുമ കോർത്തിണക്കി പുതുതലമുറയെ ലഹരി ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതിനുള്ള നൂതന ആശ്ശയങ്ങൾ ആണ് അഡ്മിൻ പ്രവർത്തികമാക്കാൻ ഉദ്ദേശിക്കുന്നത്. HRDS INDIA യുടെയും, EDRAAC ന്റെയും സഹകരണത്തോടെ ഒരുവർഷത്തോളം നീണ്ടു നിൽക്കുന്ന സമഗ്ര പദ്ധതികൾക്കാണ് ലോക ലഹരി വിരുദ്ധദിനത്തിൽ അഡ്മിൻ തുടക്കമിടുന്നത്. 


സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമേ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ സാധിക്കുകയുള്ളു എന്നും , അനുദിനം രാജ്യത്തെ കാർന്നു തിന്നുന്ന ഈ മാരകവിപത്തിനെതിന്റെ കൂട്ടായ പ്രവർത്തനങ്ങൾക്കുള്ള സമയം അതിക്രമിച്ചിരിക്കുന്നതായും ഉൽഘാടന പ്രസംഗത്തിൽ മാർ ജോർജ്‌ ആലഞ്ചേരി പറഞ്ഞു. പുതു തലമുറയെ ലഹരി ഉപയോഗത്തിൽ നിന്നും മുക്തരാക്കുന്നതിലൂടെ മാത്രമേ ഭാരതത്തിന്റെ ഐക്യവും , ഉന്നമനവും സാധ്യമാകൂ എന്നും , ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ HRDS INDIA യുടെ പൂർണ പുന്തുണ അഡ്മിൻ പ്രവത്തകർക്കു വാഗ്ദാനം ചെയ്യുന്നതായി ശ്രീമത് ആത്മ നമ്പിയും ഉത്ഘാടന വേളയിൽ അറിയിച്ചു.


ലഹരി വിമുക്ത പ്രവർത്തനങ്ങളിൽ രാജ്യത്തെ അഭിമാന വ്യക്തിത്വങ്ങളായ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ. അബ്ദുൽ ബാസിത്‌ , Dr. ഗീത ജേക്കബ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിന്റെ ഒത്തൊരുമ യുടെ ദൃദ്ധതയ്ക്കായി അബ്ദുൽ ബാസിത് ലഹരി വിരുദ്ധ പ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തവർക്ക് ചൊല്ലിക്കൊടുത്തു.


NCP സംസ്ഥാന അധ്യക്ഷൻ Adv. റോയ് വാരികാട്, HRDS INDIA വൈസ് പ്രസിഡന്റ്‌ K.G.വേണുഗോപാൽ , EDRAAC ജില്ലാ പ്രസിഡന്റ്‌ രംഗദാസ്സ പ്രഭു, അഡ്മിൻ ഭാരവാഹികളായ Dr. റെജി കെ. കെ , ജനറൽ സെക്രട്ടറി സുബിൻ സി ഭാസ്കർ , ദയ വിനോദ് , റിമോഷ് M.S , HRDS INDIA പ്രൊജക്റ്റ്‌ ഡയറക്ടർ ബിജു കൃഷ്ണൻ , അഡ്മിൻ ബോർഡ്‌ മെംബേർസ് ആയ ജോസ് തോംസൺ, അനുപല്ലവി S , അഡ്മിൻ യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ ഷർഫിൻ സെബാസ്റ്റ്യൻ , അക്ഷയ. വി കുമാർ , നടൻ സ്പടികം ജോർജ്‌ , ലൂർദ് ഹോസ്പിറ്റൽ സൈക്കാട്ടറി മേധാവി Dr.റിങ്കൂ തെരേസ , Dr. അനിൽ പി.മാത്യു , ഗ്രാഫോ ലേർണിങ്സ് മാനേജിങ് ഡയറക്ടർ സനോജ് ജോസഫ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു