യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് വിമാനം റഷ്യയിൽ ഇറക്കിയത്. യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടതിൽ ഖേദിക്കുന്നു. ഈ വിമാനത്തിൽ യാത്രചെയ്തവർക്ക് ഭാവിയിലെ യാത്രകൾക്ക് വൗച്ചർ നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.
വ്യാഴാഴ്ചയായിരുന്നു എ.ഐ. - 183 വിമാനം സാങ്കേതികത്തകരാറിനെത്തുടർന്ന് റഷ്യയിലെ വിമാനത്താവളത്തിൽ ഇറക്കിയത്. തുടർന്ന് 30 മണിക്കൂർ വൈകിയാണ് വിമാനം ലക്ഷ്യസ്ഥാനമായ സാൻഫ്രാൻസിസ്കോയിൽ എത്തിയത്.