വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

മൂവാറ്റുപുഴ : വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിലിനെ പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഇന്ന് പുലർച്ചെ 5 നാണ് പള്ളിയുടെ പാചക പുരയോടു ചേർന്നുള്ള കെട്ടിടത്തിൽ ഫാ. ജോസഫിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


പള്ളിയിൽ നിന്നു വിവരമറിഞ്ഞെത്തിയ വിശ്വാസികൾ ഉടൻ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.


മൃതദേഹം മൂവാറ്റുപുഴ നിർമല മെഡിക്കൽ സെൻ്റർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.