നൂറ് കണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന മുവാറ്റുപുഴയിലെ ഗവണ്മെന്റിന്റെ ഹോമിയോ ആശുപത്രിയിലെ ദുരിതം അധികൃതർ കണ്ണ് തുറന്ന് കാണുക.
ശക്തമായ മഴ വന്നാൽ പുഴയിൽ നിന്ന് തോട്ടിലേക്ക് വെള്ളം കയറി ആശുപത്രിയുടെ ഗ്രൗണ്ട് ഫ്ലോറിൽ വെള്ളം നിറയും ഈ അവസ്ഥക്ക് ശാശ്വത പരിഹാരം കാണണമെന്ന് വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് യൂനസ് എം എ. ആവശ്യപ്പെട്ടു. സേവന പ്രവർത്തനവുമായി ടീം വെൽഫെയർ പ്രവർത്തകർ ആശുപത്രിയിലെ ഉപകരണങ്ങളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നജീബ് ഇ. കെ, ശൗകത് , അബ്ദുൽ സലാം , ബഷീർ പൈനായിൽ , സൈഫ്. തുടങ്ങിയവർ പ്രവർത്തനത്തിൽ പങ്കെടുത്തു.