അമേരിക്കൻ ആക്രമണത്തില്‍ ഇറാന്‍റെ വേദനയേറുന്നു, ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേയും കൊല്ലപ്പെട്ടു ; സ്ഥിരീകരിച്ച്‌ ഇറാൻ മാധ്യമങ്ങള്‍

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.

ഇസ്രായേല്‍ – യുഎസ് സഖ്യം നടത്തിയ സംയുക്ത ആക്രമണത്തില്‍ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. അമേരിക്കയുടെ ‘എപ്പിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിലാണ് ഖമനെയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ഖമനെയിയുടെ മകള്‍, പേരക്കുട്ടി, മരുമകൻ, മരുമകള്‍ എന്നിവരും നേരത്തെ ഇതേ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇറാനിയൻ ടിവിയായ പ്രസ് ടിവിയാണ് ഈ ദാരുണ വാർത്ത പുറത്തുവിട്ടത്.


ഖമനെയിയുടെ വധത്തിന് പിന്നാലെ ഇറാനില്‍ നാല്‍പത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴു ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്റെ മുൻനിര നേതാക്കളും പ്രതിരോധ മന്ത്രിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതോടെ രാജ്യം വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഈ സൈനിക നടപടി പശ്ചിമേഷ്യയില്‍ യുദ്ധഭീതി വർദ്ധിപ്പിച്ചിരിക്കുകയാണ്. ഖമനെയിയുടെ കുടുംബാംഗങ്ങളുടെ കൂടി വേർപാടോടെ ഇറാന്റെ വിലാപം ഇരട്ടിയായിരിക്കുകയാണ്.


Mansoura Khojasteh, Wife of Ayatollah Khamenei, Killed; Iranian Media Confirms Death

The post appeared first on NRI Reporter | Global News Updates.