പ്രശസ്ത ബാലതാരം ആദം, ഫൈസൽ കളത്തിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ഈ സംഗീത ആൽബം മാർച്ചിൽ റിലീസ് ചെയ്യും.
അങ്കിൾസ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാഹുൽ ഗോപിയാണ് ഈ സംഗീത വിരുന്ന് സംവിധാനം ചെയ്തിരിക്കുന്നത്.
അനസിന്റെ വരികൾക്ക് നിസാർ - ഹാരിസ് സഖ്യം ഈണം നൽകിയിരിക്കുന്നു. നിസാർ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൃഷ്ണപ്രസാദ് ചായഗ്രഹണം നിർവ്വഹിച്ച ആൽബത്തിന്റെ ദൃശ്യങ്ങൾ ടീസറിൽ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
അഷ്‌റഫ്, അൻവർ, അസിം സലിം, രാഹുൽ നീലപ്പറമ്പിൽ തുടങ്ങിയവരാണ് ഈ പ്രോജക്റ്റിന്റെ അണിയറയിൽ പ്രവർത്തിച്ച മറ്റ് പ്രമുഖർ. ആധ്യാത്മികതയ്ക്കും മാനസാന്തരത്തിനും ഊന്നൽ നൽകുന്ന ഈ ആൽബം പ്രേക്ഷകർക്ക് പുതിയൊരു അനുഭവം സമ്മാനിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
ടീസർ കാണാൻ : https://youtu.be/6zTdQuFIho0