മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ- ഇംഗ്ലണ്ട് മത്സരം. ഇന്ത്യൻ സമയം രാത്രി ഏഴിനു മത്സരം ആരംഭിക്കും.
വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ എട്ട് മത്സരത്തിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിർത്തും. മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി തുടരും. വെസ്റ്റ് ഇൻഡീസിനെതിരെ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സഞ്ജുവിലായിരിക്കും ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകള്‍.
സാധ്യത ഇലവൻ: അഭിഷേക് ശർമ, സഞ്ജു സാംസണ്‍, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേല്‍, ജസ്പ്രിത് ബുംറ, അർഷ്ദീപ് സിങ്, വരുണ്‍ ചക്രവർത്തി