അപകടത്തിൻ്റെ കാരണം വ്യക്തമല്ല. പരിക്കേറ്റ 40 ഓളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 23 പേരെ എറണാകുളം ലേക്‌ഷോർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പലരുടെയും പരിക്ക് സാരമുള്ളതെന്നാണ് ലേക്‌ഷോർ ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.
അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. ഇന്ന് പകല്‍ 11 മണിക്ക് ശേഷമാണ് അപകടം നടന്നത്. പരിക്കേറ്റവരെല്ലാം ബസ് യാത്രികരെന്നാണ് പ്രാഥമിക നിഗമനം. അപകടം നേരില്‍ കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസടക്കം സ്ഥലത്തെത്തി. വിവിധ ആംബുലൻസുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലുമൊക്കെയായാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുന്നത്.