തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും സഞ്ജു സാംസണ്‍ തിളങ്ങി. 46 പന്തില്‍ 89 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ഇഷാന്‍ കിഷന്‍ 25 പന്തില്‍ നിന്ന് 54 റണ്‍സ് എടുത്തു. അഭിഷേക് ശര്‍മ 21 പന്തില്‍ നിന്ന് 52 റണ്‍സും സ്വന്തമാക്കി. ശിവം ദുബെ പുറത്താകാതെ 8 പന്തില്‍ നിന്ന് 26 റണ്‍സ് അടിച്ചുകൂട്ടി. രണ്ടു സിക്‌സും മൂന്നും ഫോറും അടങ്ങുന്നതാണ് ദുബെയുടെ സ്‌കോര്‍.