അദ്ദേഹം ഉടൻ ഗവർണറെ കാണും. തങ്ങള്‍ക്കൊപ്പം വിസികെയും പിന്തുണയ്ക്കുമെന്ന് സിപിഐ എം - സിപിഐ നേതാക്കള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
തങ്ങള്‍ പുറത്തുനിന്ന് പിന്തുണ നല്‍കും. ഭരണത്തില്‍ പങ്കാളിയാവില്ല. ഗവർണർ ഭരണം തടയാനാണ് ഡിഎംകെ സഖ്യത്തിൻ്റെ ശ്രമം. അതിനാണ് പിന്തുണ നല്‍കിയത്. ഗവർണർ ഭരണമെന്ന പേരില്‍ ബിജെപി തമിഴ്നാട് ഭരിയ്ക്കാൻ ശ്രമിച്ചുവെന്നും അവർ വിമർശിച്ചു.
നേരത്തെ സിപിഐ പിന്തുണയ്ക്ക് പിന്നാലെയാണ് വിജയ്ക്ക് പിന്തുണയുമായി സിപിഐഎം രംഗത്തെത്തിയത്. ഇതോടെ 116 എന്ന സംഖ്യയിലേക്ക് ടിവികെ എത്തി. വിസികെ കൂടി അനുകൂല തീരുമാനം എടുത്തതോടെ 118 എന്ന മാന്ത്രിക സംഖ്യ തൊടാൻ ടിവികെയ്ക്ക് കഴിഞ്ഞു.
കോണ്‍ഗ്രസിന് പിന്നാലെ സിപിഐഎം, സി പി ഐ പാർട്ടികളുടെ പിന്തുണയും ഉറപ്പാക്കാൻ ടിവികെയ്ക്ക് കഴിഞ്ഞെന്നാണ് പാർട്ടി വൃത്തങ്ങള്‍ പറയുന്നത്.തമിഴ്നാട്ടില്‍ സിപിഐ TVK യ്ക്ക് പിന്തുണ നല്‍കും എന്ന് സിപിഐ നേതാവ് ഡി രാജ നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാർ രൂപീകരിക്കാൻ വിജയിയെ ക്ഷണിക്കണമെന്ന് അദ്ദേഹം ഗവർണറോട് ആവശ്യപ്പെട്ടു. സിപിഐ തയ്യാറാക്കിയ കത്തില്‍ ഉപാധികള്‍ ഇല്ലാത്ത പിന്തുണ എന്നാണ് പരാമർശിച്ചിട്ടുള്ളത്.
മതേതര, സുസ്ഥിര, ജനാധിപത്യ ഭരണത്തിന് പിന്തുണയെന്നാണ് കത്തില്‍ പറയുന്നത്. വിസികെയുടെ രണ്ട് എംഎല്‍എമാരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ കേവല ഭൂരിപക്ഷമാകും. വിസികെ നേതാവ് തിരുമാവളവനും മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിജയ് ഇന്ന് വീണ്ടും ഗവർണറെ കാണാൻ ലോക്ഭവനില്‍ എത്തും. 4 പാർട്ടികള്‍ക്കും മന്ത്രിസ്ഥാനവും എൻ ഡി എ കക്ഷികളുമായി ബന്ധമുണ്ടാവില്ലെന്ന ഉറപ്പും ടിവികെ നേതാക്കള്‍ നല്‍കും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
Story Highlights : vijay comes to power in tamilandu as cm