തന്റെ മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും താൻ സ്വയം, ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഒരു ദിവസം താൻ ഈ ലോകത്തോട് വിട പറയുമെന്നും രവി മോഹൻ പറയുന്നു. ഇന്ന് നടത്തിയ പ്രസ് മീറ്റിനിടെയായിരുന്നു രവി മോഹന്റെ പ്രതികരണം. കെനീഷയുമായുള്ള ബന്ധം വലിയ രീതിയില്‍ ചർച്ചയായി ഇരിക്കുമ്പോഴാണ് രവി മോഹന്റെ പ്രതികരണം.
രവി മോഹനും താനും തമ്മില്‍ ബ്രേക്ക് അപ്പ് ആയെന്നുള്ള സൂചനകള്‍ നല്‍കുന്ന കുറിപ്പ് കെനീഷ ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ചതിന് പിന്നാലെയായിരുന്നു രവി മോഹന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. കെനീഷയെയും അവർ സൈബർ ആക്രമണം നടത്തി ഇറക്കി വിട്ടുവെന്നും, അവള്‍ എവിടെയാണെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കട്ടെഎന്നും പ്രസ്സ് മീറ്റില്‍ രവി മോഹൻ പറയുന്നുണ്ട്.
"വിവാഹമോചന നടപടികള്‍ പൂർത്തിയാവും വരെ എന്റെ സിനിമകള്‍ റിലീസ് ആവില്ല. എന്നെ ശല്യം ചെയ്യുന്നതും കളിയാക്കുന്നതും ദയവായി നിർത്തണം. ഞാൻ എന്റെ ഓഫീസില്‍ മാത്രമേ ഉണ്ടാവൂ, എന്നോട് സംസാരിക്കാൻ ആഗ്രഹമുള്ളവർക്ക് നേരിട്ട് അവിടെ വരാം. എന്റെ മക്കളെ കാണാൻ എന്നെ സമ്മതിക്കുന്നില്ല. അവരുടെ സ്കൂളുകളിലേക്ക് ബോഡിഗാർഡുമാരെ അയക്കുന്നു, അവരുമായി ഫോണ്‍ ബന്ധംപോലും വിച്ഛേദിച്ചിരിക്കുകയാണ്. കെനീഷയെയും അവർ സൈബർ ആക്രമണം നടത്തി ഇറക്കി വിട്ടു." രവി മോഹൻ പറയുന്നു
"അവള്‍ എവിടെയാണെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം.ഞാൻ സ്വയം ഉപദ്രവിക്കാൻ വരെ തുടങ്ങി. സൂം ചെയ്ത് നോക്കൂ ഒരു ദിവസം ഞാൻ ഈ ലോകം വിടും. പക്ഷേ അതിന് മുൻപ് അവരുടെ സമാധാനം ഞാൻ അവസാനിപ്പിക്കും.
ഇനി ഞാൻ സിനിമ ഇൻഡസ്ട്രിയില്‍ ജോലി ചെയ്യില്ല. ആദ്യം എന്റെ വ്യക്തിപരമായ ജീവിതം ശരിയാക്കും, എന്റെ പേര് തിരികെ നേടും, അതിന് ശേഷമേ അഭിനയത്തിലേക്ക് മടങ്ങിവരൂ. അതുവരെ എന്റെ സിനിമകളൊന്നും റിലീസ് ആകില്ല." രവി മോഹൻ കൂട്ടിച്ചേർത്തു.
' സൗഹൃദം ഉപേക്ഷിക്കുന്നു '
അതേസമയം രവി മോഹന്റെ വിവാഹമോചനവും മറ്റും ബന്ധപ്പെടുത്തി കെനീഷയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ വലിയ രീതിയിലുള്ള വിമർശനവും സൈബർ അറ്റാക്കുകളും നടന്നിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം കെനീഷ വീഡിയോ പങ്കുവച്ചിരുന്നു. ചെറുപ്പകാലത്ത് നേരിട്ട ലൈംഗികാതിക്രമം ഉള്‍പ്പെടെ വലിയ രീതിയിലുള്ള തുറന്നുപറച്ചിലുകളായിരുന്നു കെനീഷ ആ വീഡിയോയിലൂടെ നടത്തിയത്.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രവി മോഹനുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയാണെന്ന തരത്തിലുള്ള കുറിപ്പ് കെനീഷ പങ്കുവച്ചത്. ചില ഇടങ്ങള്‍ ബഹളങ്ങളും ഈഗോയും വിധികല്പിക്കലുകളും കെട്ടുകഥകളും കയ്യടക്കിയിരിക്കുന്നുവെന്നും, അവിടെ നന്മയ്ക്ക് സ്ഥാനമില്ലെന്നും സമാധാനത്തോടെ, സ്‌നേഹത്തോടെ, പൂർണ്ണ നിസ്സംഗതയോടെ താൻ ആ വ്യക്തിയെ സ്വതന്ത്രനാക്കുന്നുവെന്നും