‘ആർപ്പോ ഓണം’ ആഘോഷിച്ച് ഫ്യൂച്ചർ സോൺ അക്കാദമി

മൂവാറ്റുപുഴ : ഓണത്തിന്റെ ഐതിഹ്യവും മാനവിക സന്ദേശവും പുതുതലമുറയിലേക്ക് പകർന്നുനൽകി ഫ്യൂച്ചർ സോൺ സ്കൂൾ ഓഫ് ഫാഷൻ ടെക്നോളജി അക്കാദമിയിൽ ‘ആർപ്പോ ഓണം’ സംഘടിപ്പിച്ചു. പ്രശസ്ത കഥാകൃത്ത് പോയാലി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി രേഖ ജോൺ ഓണസന്ദേശം നൽകി.

അഡ്വ. എൻ. രമേശ് ഓണത്തിന്റെ ഐതിഹ്യവും സമത്വത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശവും വിദ്യാർഥികളുമായി പങ്കുവച്ചു. പുതുതലമുറയ്ക്ക് വെളിച്ചവും ദിശാബോധവും നൽകുന്നതായിരുന്നു സന്ദേശം. സർട്ടിഫിക്കറ്റ് വിതരണവും പുരസ്കാര സമർപ്പണവും അദ്ദേഹം നിർവഹിച്ചു.


അക്കാദമി ഡയറക്ടർ സജിത അനിൽ അധ്യക്ഷത വഹിച്ചു. അധ്യാപിക അമൃത പി. സാബു സ്വാഗതവും ആതിര നന്ദിയും പറഞ്ഞു. മാനേജർ അനിൽ നേതൃത്വം നൽകി. തുടർന്ന് വിദ്യാർഥികളുടെ തിരുവാതിര, കൈകൊട്ടിക്കളി, കസേരകളി, സംഗീത-നൃത്ത പരിപാടികളും വിവിധ കലാ-കായിക മത്സരങ്ങളും നടന്നു. ഓണസദ്യയും ഒരുക്കിയിരുന്നു.