കാലവർഷത്തോടനുബന്ധിച്ചുള്ള ശക്തമായ മഴയെ തുടർന്ന് മൂന്നാർ ഉൾപ്പെടെയുള്ള മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും മൂലം മാർഗ്ഗതടസ്സങ്ങളും വളരെയധികം നാശ നഷ്ടങ്ങളും ഉണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇ പ്രതികൂല സാഹചര്യത്തിലും അവധി ദിവസങ്ങളിൽ ഉൾപ്പെടെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ മുന്നാറിൽ അടക്കം നിരവധി ടൂറിസ്റ്റുകൾ എത്തിച്ചേരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുള്ളതാണ്. ഇത് കൂടുതൽ അപകടങ്ങൾക്കു കാരണമാകാൻ സാധ്യതയുള്ളതാണ് .
ഈ സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ എല്ലാ വിധ വിനോദസഞ്ചാരവും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ദുരന്ത നിവാരണ നിയമം 2005 പ്രകാരം ജില്ലാ കളക്ടർ നിരോധിച്ചു .