ഗ്രാമിയില്‍ ഇന്ത്യയ്ക്ക് അഭിമാനം, പുരസ്‌കാരത്തിളക്കത്തില്‍ റിക്കി കെജ്

സംഗീതരംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ഗ്രാമി-2022 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലാസ് വെഗാസിലെ എംജിഎം ഗ്രാന്‍ഡ് മാര്‍ക്വീ ബോള്‍റൂമില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സംഗീതസംവിധായകന്‍ റിക്കി കെജ് പുരസ്‌കാരം നേടി

ന്യൂയോര്‍ക്ക്: സംഗീതരംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ഗ്രാമി-2022 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലാസ് വെഗാസിലെ എംജിഎം ഗ്രാന്‍ഡ് മാര്‍ക്വീ ബോള്‍റൂമില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സംഗീതസംവിധായകന്‍ റിക്കി കെജ് പുരസ്‌കാരം നേടി. രണ്ടാം തവണയാണ് കെജ് പുരസ്‌കാരം നേടുന്നത്. റോക്ക് ഇതിഹാസം സ്റ്റുവര്‍ട്ട് കോപ്ലാന്‍ഡിനൊമാണ് കെജ് പുരസ്‌കാരം നേടിയത്. നമസ്‌തേ എന്ന് പറഞ്ഞാണ് കെജ് സദസ്സിനെ അഭിസംബോധന ചെയ്തത്. ഇവരുടെ ഡിവൈന്‍ ടൈഡ്‌സ് മികച്ച ആല്‍ബമായി തെരഞ്ഞെടുക്കപ്പെട്ടു. സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ ചടങ്ങില്‍ അതിഥിയായിരുന്നു.ബ്രൂണോ മാഴ്‌സിന്റെ നേതൃത്വത്തിലുള്ള സില്‍ക്ക് സോണിക് രണ്ട് പുരസ്‌കാരങ്ങള്‍ നേടി. ഈ വര്‍ഷത്തെ റിക്കാര്‍ഡും മികച്ച ഗാനത്തിനുള്ള അവാര്‍ഡും ഇവരുടെ ലീവ് ദ ഡോര്‍ ഓപ്പണ്‍ എന്ന ഗാനം സ്വന്തമാക്കി.