ഞങ്ങളും കൃഷിയിലേക്ക് – കീരംപാറയിൽ തുടക്കമായി

ഞങ്ങളും കൃഷിയിലേക്ക് – കീരംപാറയിൽ തുടക്കമായി

കോതമംഗലം: ഞങ്ങളും കൃഷിയിലേക്ക് എന്ന സംസ്ഥാന കൃഷി വകുപ്പിൻ്റെ പദ്ധതിയ്ക്ക് കീരംപാറയിൽ തുടക്കമായി.ഹൈബ്രിഡ് പച്ചക്കറി തൈകളുടെ വിവിധങ്ങളായ ഇനങ്ങൾ സൗജന്യമായി കർഷകർക്ക് വിതരണം ചെയ്ത് കൊണ്ടാണ് ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ മാതൃകയായിത്.ഞങ്ങളും കൃഷിയിലേയക്ക് ഗ്രാമപഞ്ചായത്ത് കാമ്പെയിൻ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി സി ചാക്കോ അധ്യക്ഷത വഹിച്ചു.ഞങ്ങളും കൃഷിയിലേക്ക്  പദ്ധതിയിൽ കൃഷിഭവൻ്റെ നേതൃത്വത്തിൽ പൊതു സമൂഹത്തെ കൃഷി മുറ്റത്തേക്ക് ഇറക്കുവാനും പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാനും,സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനും,എല്ലായിടങ്ങളിലും കാർഷിക സംസ്കാരം ഉണർത്താനും ലക്ഷ്യമിടുന്നു.യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീബ ജോർജ്,വികസന കാര്യ സ്റ്റാ. കമ്മിറ്റി ചെയർപേഴ്സൻ സിനി ബിജു,ക്ഷേമകാര്യ സ്റ്റാ. കമ്മിറ്റി ചെയർമാൻ ജിജോ ആൻ്റണി,ആരോഗ്യ വിദ്യാഭാസ സ്റ്റാ.കമ്മിറ്റി ചെയർപേഴ്സൺ മഞ്ചു സാബു,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബേസിൽ ബേബി,മാമച്ചൻ ജോസഫ്,ബീന റോജോ,ഗോപി മുട്ടത്ത്,ആശ മോൾ ജയപ്രകാശ്‌,ലിസി ജോസ്,വി കെ വർഗീസ്,അൽഫോൻസ സാജു,കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ഗ്രേസി,കൃഷി അസി. ബേസിൽ വി ജോൺ,കാർഷിക വികസന സമിതി അംഗങ്ങൾ,കർഷകർ,കർഷക സമിതി അംഗങ്ങൾ,കർഷക വിപണി ഭാരഭാവികൾ എന്നിവർ സംബന്ധിച്ചു.കൃഷി ഓഫീസർ ബോസ് മത്തായി പദ്ധതി വിശദീകരണം നടത്തി.തുടർന്ന് അസി. ക്യഷി ഓഫീസർ എൽദോസ് പി നന്ദിയും പറഞ്ഞു.വ്യക്തികൾക്ക് പുറമേ കുടംബങ്ങൾ,യുവാക്കൾ,ജനപ്രതിനിധികൾ,സ്ത്രീകൾ,രാഷ്ട്രിയ സന്നദ്ധമത സംഘടനകൾ,സ്കൂളുകൾ,കോളേജു കൾ,കുടുംബശ്രീ,ക്ലബുകൾ,ലൈബ്രറികൾ,വിവിധ സമിതികൾ തുടങ്ങി സമൂഹത്തിലെ മുഴുവൻ വിഭാഗങ്ങളേയും ഈ പദ്ധതിയിൽ പങ്കാളികൾ ആക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ ചടങ്ങിൽ 

പറഞ്ഞു.