അങ്കമാലി കരയാംപറമ്പ് കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസിൽ ഒരാള്‍ കൂടി അറസ്റ്റിൽ

അങ്കമാലി കരയാംപറമ്പ് കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസിൽ ഒരാള്‍ കൂടി അറസ്റ്റിൽ

അങ്കമാലി കരയാംപറമ്പ് ഫെഡറൽ സിറ്റി ടവർ ഫ്ലാറ്റിന്‍റെ പാർക്കിംഗ് ഏരിയായാൽ കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസിൽ ഒരാള്‍ കൂടി അറസ്റ്റിൽ. എരൂർ തൈക്കാട് അമ്പലത്തിന് സമീപം പാലയ്ക്കൽ വീട്ടിൽ അതുൽ (20) നെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കൊടുവള്ളി സ്വദേശി മുഹമ്മദ് സാഹിറിന്‍റെ കാറിൽ നിന്നാണ് പതിനൊന്നര കിലോയോളം കഞ്ചാവും,  ഒന്നര കിലോയോളം ഹാഷിഷ് ഓയിലും പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ഇയാൾ ഉൾപ്പെടെ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഞ്ചാവും ഹാഷിഷ് ഓയിലും വിൽപ്പന നടത്തിയ പ്രതികളിൽ നിന്നും ഇവ വാങ്ങി  പണം നൽകിയിരുന്നത് അതുലാണ്. ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ അരുൺ ദേവ്, ടി.എം.സൂഫി, ഡിനി എന്നിവർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ കേസിലെ പ്രതികൾ മയക്കുമരുന്ന് വിപണനത്തിലൂടെ സമ്പാദിച്ച സ്വത്ത് റൂറൽ പോലീസ് കണ്ട് കെട്ടിയിരുന്നു.