മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തിലെ മുളവൂർ പ്രദേശത്ത് കൃഷിയ്ക്ക് ജലസേചനത്തിനും കുടിവെള്ളത്തിനും ആശ്രയിക്കുന്ന മുളവൂർ തോട്ടിലെ മാലിന്യം നീക്കി തോട് സംരക്ഷിയ്ക്കണമെന്ന് കെഎസ്കെടിയു മൂവാറ്റുപുഴ ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു. കെഎസ്കെടിയു ജില്ലാ ട്രഷറർ വി എം ശശി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി എൻ മോഹനൻ അധ്യക്ഷനായി.ഏരിയാ സെക്രട്ടറി കെ ടി രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി അശോകൻ, ജില്ലാ കമ്മിറ്റി അംഗം വി എം സലീം, സിപിഐ എം ഏരിയാ സെക്രട്ടറി കെ പി രാമചന്ദ്രൻ ,കെ കെ വാസു എന്നിവർ സംസാരിച്ചു.27 അംഗ ഏരിയ കമ്മിറ്റിയേയും 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
ഭാരവാഹികൾ: ടി എൻ മോഹനൻ
(പ്രസിഡന്റ്) കെ കെ പരമേശ്വരൻ, സുശീല ദിവാകരൻ (വൈസ് പ്രസിഡന്റുമാർ) കെ ടി രാജൻ (സെക്രട്ടറി) കെ പി പരീത്, സി സി ഉണ്ണികൃഷ്ണൻ (ജോയിന്റ് സെക്രട്ടറിമാർ) കെ കെ വാസു (ട്രഷറർ).