പ്രതിപക്ഷ കൗണ്‍സിലന്‍മാര്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു

പ്രതിപക്ഷ കൗണ്‍സിലന്‍മാര്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു

മൂവാറ്റുപുഴ: പ്രതിപക്ഷ കൗണ്‍സിലന്‍മാര്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. മൂവാറ്റുപുഴ നഗരസഭയില്‍ തെരുവുവിളക്കുകള്‍ നന്നാക്കത്തതിലും നഗരസഭ കെട്ടിടങ്ങളുടെ വാടക ഉയര്‍ത്തുന്നതിലും നഗരസഭയില്‍ നടക്കാത്ത പ്രവര്‍ത്തികളുടെ പേരില്‍ ബില്ല് മാറുന്നതിലും മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി ജനങ്ങളില്‍ നിന്നും തുക കൈപ്പറ്റിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഗുണഭോക്താക്കള്‍ക്ക് ബയോബിന്‍, റിംങ് കംബോസ്റ്റര്‍ വിതരണം ചെയ്യാത്തതിലും പ്രതിഷേധിച്ച് ഇന്ന് ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങി പോയി. പ്രതിപക്ഷ അംഗങ്ങളായ കെ.ജി.അനില്‍കുമാര്‍, പി.എം.സലീം, പി.വി.രാധാകൃഷ്ണന്‍, നിസ അഷറഫ്, നെജില ഷാജി, മീര കൃഷ്ണന്‍, ഫൗസിയ അലി, സുധ രഘുനാഥ്, സെബി.കെ.സണ്ണി എന്നി കൗണ്‍സിലര്‍മാരാണ് യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപോയത്.  

                       നഗരസഭ കെട്ടിടങ്ങളുടെ മുറികള്‍ക്ക് പി.ഡബ്ല്യുഡി റേറ്റ് നിശ്ചയിച്ച് ജനങ്ങളില്‍ നിന്നും ഭീമമായ വാടക ഈടാക്കുകയാണന്നും ഏരിയ തിരിച്ച് മുന്‍ഗണനാ പ്രകാരമാണ് വാടക നിശ്ചയിക്കേണ്ടത്. എന്നാല്‍ ഇതൊന്നും കണക്കിലാക്കാതെയാണ് തുകനിശ്ചയിച്ചിട്ടുള്ളതെന്ന് പ്രതിപക്ഷം ആരോപിച്ചു. നഗരം ഇരുട്ടിലായിട്ട് നാളുകളായി നഗരത്തിലെ പ്രധാന കേന്ദ്രങ്ങള്‍ ഇരുട്ടിലാണ്. കച്ചേരിത്താഴം, നെഹ്രുപാര്‍ക്ക് പാലങ്ങള്‍ മാര്‍ക്കറ്റ് തുടങ്ങിയ പ്രദേശങ്ങളില്‍ തെരുവ് വിളക്കുകള്‍ തെളിയുന്നില്ല. നഗരത്തിലെ പ്രധാന പ്രശ്നങ്ങളിലൊന്നായ മാലിന്യസംസ്‌കരണത്തിനായി ജനങ്ങളില്‍ നിന്നും സംസ്‌കരണ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി ഗുണഭോകൃത വിഹിതം കൈപ്പറ്റിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഗുണഭോക്താക്കള്‍ക്ക് ഇതുവരെയും ബയോഗ്യാസ്, ബയോബിന്‍, റിംങ് കമ്പോസ്റ്റര്‍, ബയോപോട്ട് എന്നിവ വിതരണം ചെയ്തിട്ടില്ലന്നും പ്രതിപക്ഷം ആരോപിച്ചു. നഗരറോഡുകളുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ നഗരസഭ തയ്യാറാകുന്നില്ലന്നും പ്രതിപക്ഷം ആരോപിച്ചു. നഗരത്തിലെ തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ പോലും നഗരസഭ തയ്യാറാകുന്നില്ലന്നും വര്‍ക്ക് ചെയ്യാതെ മുന്‍കൂര്‍ അനുമതിയോടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ വര്‍ക്കുകള്‍ നടത്തുന്നത് കൂടിവരികയാണന്നും പലകൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ഇത് ചൂണ്ടികാണിച്ചിട്ടും ചെയ്യാത്ത വര്‍ക്കുകളുടെ ബില്ല് മാറുന്നത് സംമ്പന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ വാതപ്രതിവാദങ്ങള്‍ വരെയുണ്ടായി.അടിയന്തിര പ്രധാനമുള്ള പലഅജണ്ടകളും സപ്ലിമെന്ററി അജണ്ടയില്‍ ഉള്‍പ്പെടുത്തി നിസാരവല്‍കരിച്ച് അവതരിപ്പിക്കുന്ന രീതിയാണ് നടക്കുന്നത്. നഗരസഭ കെട്ടിടങ്ങളുടെ ഉയര്‍ത്തുന്നതിനും നടക്കാത്ത പ്രവര്‍ത്തിയുടെ ബില്ല് മാറുന്നതിലും പ്രതിഷേധിച്ച് പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തുകയും യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപോകുകയും ചെയ്തു.