താടിയുടെ പേരിൽ വംശീയ അധിക്ഷേപം നടത്തിയ കൗൺസിലറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി മുനിസിപ്പൽ ഓഫീസ് മാർച്ച് നടത്തി

താടിയുടെ പേരിൽ വംശീയ അധിക്ഷേപം നടത്തിയ കൗൺസിലറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി മുനിസിപ്പൽ ഓഫീസ് മാർച്ച് നടത്തി

ഹെൽത്ത് ഇൻസ്പെക്ടറെ താടിയുടെ പേരിൽ വംശീയ അധിക്ഷേപം നടത്തിയ C സി.പി.എം കൗൺസിലർ ജാഫർ സാദിഖിനെതിരെ 153 എപ്രകാരം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി മുനിസിപ്പൽ ഓഫീസ് മാർച്ച് നടത്തി

ഒരു മാസം മുമ്പ് മുവാറ്റുപുഴയിലെ പ്രമുഖ സ്ഥാപനത്തിൽ ഹെൽത്ത് ഇൻസ്പെക്ടറായ അഷറഫ് യൂണിഫോമിട്ട് റെയ്ഡ് നടത്തുകയും .. അതിനോടനുബന്ധിച്ച് താടി വച്ചുള്ള അദ്ദേഹത്തെ സംഘപരിവാർ സംഘടനകൾ ഭീകരമായി... സോഷ്യൽ മീഡിയയിലൂടെ വേട്ടയാടുകയും ചെയ്ത

നടപടിയുടെ ചുവട് പിടിച്ച് സി.പി.എം   കൗൺസിലറായ ജാഫർ സാദിക്കും. മറ്റൊരു കൗൺസിലറായ അനിൽ കുമാറും ചേർന്ന് '... താടിയുടെ പേരിൽ വംശീയമായി അധിക്ഷേപിക്കുകയും കൈയ്യേറ്റത്തിന് മുതിരുകയും ചെയ്ത പ്രതിഷേധാർഹമാണെന്ന് എസ്.ഡി.പി.ഐ നേതാക്കൾ പറഞ്ഞു.

ജാഫർ സാദിഖിനെ മുന്നിൽ നിർത്തി സി.പി.എം അവരുടെ സംഘപരിവാര അജണ്ട നടപ്പാക്കാൻ ശ്രമിച്ചാൽ ശക്തമായ ജനാധിപത്യ സമരങ്ങള നേരിടേണ്ടി വരുമെന്നും 

ഈ വിഷയത്തിൽ അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് മാർച്ച് ഉൽഘാടനം ചെയ്ത് എസ്.ഡി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി ബാബു വേങ്ങൂർ ആവശ്യപ്പെട്ടു,

മുവാറ്റുപുഴ മണ്ഡലം പ്രസിഡൻ്റ് ഹാരിസ് കിഴക്കേക്കര,മണ്ഡലം സെക്രട്ടറി റഫീഖ് മുളവൂർ ഷംസുദ്ദീൻ മൗലവി എന്നിവർ മാർച്ചിന് നേതൃത്വം നൽകി