പിക്കപ്പ് വാഹനവും 80000 രൂപയുമായി കടന്ന ഡ്രൈവർ പിടിയിൽ

കോഴിക്കോട് നിന്ന് പൈനാപ്പിൾ ശേഖരിക്കാൻ എത്തിയ ഉടമയെ പറ്റിച്ച് മുങ്ങിയ ഡ്രൈവർ പിടിയിൽ. കോഴിക്കോട് നൊച്ചാട് മണ്ണാറ വീട്ടിൽ മജീദിന്റെ മകൻ ജംഷീദ് (33) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. ഇയാളെ മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

വാഴക്കുളം: കോഴിക്കോട് നിന്ന് പൈനാപ്പിൾ ശേഖരിക്കാൻ എത്തിയ ഉടമയെ പറ്റിച്ച് മുങ്ങിയ ഡ്രൈവർ പിടിയിൽ. കോഴിക്കോട് നൊച്ചാട് മണ്ണാറ വീട്ടിൽ മജീദിന്റെ മകൻ ജംഷീദ് (33) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. ഇയാളെ മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കഴിഞ്ഞ ഏപ്രിൽ 17 നായിരുന്നു അറസ്റ്റിന് ആസ്പദമായ സംഭവം.  വാഹന ഉടമയും ഡ്രൈവറായ ജംഷീദ് ചേർന്ന് പൈനാപ്പിൾ ശേഖരിക്കാൻ വാഴക്കുളത്ത് എത്തുകയായിരുന്നു. ഞായറാഴ്ച ആയതിനാൽ സമീപത്തുള്ള ലോഡ്ജിൽ രാത്രി തങ്ങുകയും ചെയ്തു. വാഹന ഉടമ ഉറങ്ങിയതിനു ശേഷം വാഹനവും പൈനാപ്പിൾ വാങ്ങുന്നതിനായി വാഹനത്തിലുണ്ടായിരുന്ന 80000 രൂപയുമായി ജംഷീദ് കടന്നുകളയുകയായിരുന്നു. വാഹനം പിറ്റേന്ന് കാലടി ടൗണിൽ ഉപേക്ഷിച്ചതായി കണ്ടെത്തി. ഉടമ വാഴക്കുളം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് വിവിധ സ്റ്റേഷനിലേക്ക് വിവരം നൽകുകയായിരുന്നു. ഇന്നലെ വെളുപ്പിന് കോഴിക്കോടുള്ള ഒളിത്താവളത്തിൽ നിന്നും  ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ വാഴക്കുളം പോലീസ് സ്റ്റേഷനിലെത്തിച്ച് വിവരശേഖരണം നടത്തിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.