മൂവാറ്റുപുഴ: മാറാടിയില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥിനിയെ മര്‍ദിച്ച മണ്ണ്മാഫിയ നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി മൂവാറ്റുപുഴ മണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വെള്ളൂര്‍ക്കുന്നത്ത് നിന്നാരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ എത്തി, പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധധര്‍ണ്ണ ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു . 48 മണിക്കൂറിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്ത് തുടർനടപടികൾ കൈക്കൊണ്ടില്ലെങ്കിൽ മൂവാറ്റുപുഴ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും ശക്തമായ പ്രധിഷേധ സമരങ്ങൾക്ക് വേദിയാകേണ്ടി വരും എന്നദ്ദേഹം മുന്നറിയിപ്പ് നൽകി . മണ്ഡലം പ്രസിഡന്റ് അരുണ്‍.പി. മോഹന്‍ അധ്യക്ഷനായി. എസ് സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി മനോജ് മനക്കേക്കര, എസ് റ്റി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ബാബു നേര്യമംഗലം, യുവമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി ദിനില്‍ ദിനേശ്, ബിജെപി ജനറല്‍സെക്രട്ടറി രഞ്ജിത്ത് രഘുനാഥ് എന്നിവര്‍ സംസാരിച്ചു. ബിജെപി ജില്ലാ സെക്രട്ടറി ഇ.റ്റി. നടരാജന്‍, ജില്ലാ കമ്മറ്റിയംഗം എ.എസ്. വിജുമോന്‍, കര്‍ഷകമോര്‍ച്ച ജില്ലാജനറല്‍ സെക്രട്ടറി മനോജ് ഇഞ്ചൂർ , ട്രഷറല്‍ കെ.എന്‍. അജീവ്, ബിജെപി വാഴക്കുഴം പ്രസിഡന്റ് രേഖ പ്രഭാത്, മഹിളാമോര്‍ച്ച സിന്ധു മനോജ്, മറ്റ് ജില്ലാ- മണ്ഡലം-പഞ്ചായത്ത് നേതാക്കള്‍ പങ്കെടുത്തു.