മൂവാറ്റുപുഴ മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എംഎൽഎ മുൻകൈയെടുത്ത് യാതൊരു പ്രവർത്തനവും നടത്തിയിട്ടില്ല. മണ്ഡലത്തിൽ നടന്നുവരുന്ന വിവിധ വികസന പദ്ധതികളുടെ നിലവിലുള്ള സ്ഥിതിയെന്തെന്ന് പോലും എംഎൽഎയ്ക്ക് അറിവില്ല.
വിവിധ വകുപ്പ് തലത്തിൽ ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഏകോപനത്തിനായുള്ള യോഗം പോലും എംഎൽഎ വിളിച്ചു ചേർത്തിട്ടില്ല. എംഎൽഎയുടെ ഇടപെടലിന്റെ അഭാവമാണ് മണ്ഡലത്തിലെ വികസനം ഇഴയുവാൻ കാരണം.
ഈ സാഹചര്യത്തിൽ നടന്ന ജനകീയ സമരവും തന്റേതാക്കുവാനുള്ള ശ്രമമാണ് എംഎൽഎയുടെ ഭാഗത്തു നിന്നും ഉണ്ടായത്. അത്തരത്തിലാണ് എംഎൽഎയുടെ അനുയായികൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
മണ്ഡലത്തിലെ വികസന സ്തംഭനം ചർച്ചയാകുമ്പോൾ താൻ സർക്കാരിനെ എതിർക്കുന്നതിന്റെ പ്രതികാരം ആണെന്ന് ഇരവാദം ഉന്നയിക്കാൻ മാത്രമാണ് എംഎൽഎ ചെയ്യാറുള്ളത്. പൊള്ളയായ അവകാശവാദവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇരവാദവും ഉയർത്തുന്ന എംഎൽഎ ഇനിയെങ്കിലും മറ്റ് തിരക്കുകൾ മാറ്റിവെച്ച് മണ്ഡലത്തിനായി പ്രവർത്തിക്കണമെന്നും എന്നൊരു ആവശ്യപ്പെട്ടു.