ലഹരിക്കെതിരെ സൈക്കിൾ റാലിയും ഫ്ലാഷ് മോബുമായി സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്

രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി ലഹരി രഹിത ജീവിതം നിത്യ ഹരിത ജീവിതം എന്ന സന്ദേശം ഉയർത്തി സൈക്കിൾ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

രാമമംഗലം:രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി ലഹരി രഹിത ജീവിതം നിത്യ ഹരിത ജീവിതം എന്ന സന്ദേശം  ഉയർത്തി സൈക്കിൾ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

       രാമമംഗലം ജനമൈത്രി പോലീസ് നർകോട്ടിക് കൺട്രോൾ ബ്യൂറോ കൊച്ചി സബ് ഡിവിഷൻ എക്സൈസ് പിറവം റേഞ്ച് എന്നിവരുടെ സഹകരണത്തോടെ ആണ് പരിപാടികൾ സംഘടിപ്പിച്ചത്.

        റാലി പുത്തൻകുരിശ് ഡിവൈഎസ്പി എസ് അജയ്നാഥ് ഫ്ളാഗ് ഓഫ് ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് ഇ പി പ്രതിജ്ഞ ചൊല്ലി കൊടുത്തു.സ്കൂൾ മാനേജർ അജിത്ത് കല്ലൂരിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രാമമംഗലം ഇൻസ്പെക്ടർ ഓഫ് പോലീസ് രാജേഷ് കുമാർ v സന്ദേശം നൽകി.പഞ്ചായത്ത് അംഗങ്ങൾ ആയ ജിജോ ഏലിയാസ്,ഷൈജ ജോർജ്,അഞ്ജന ജിജോ, സന്തോഷ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ,pta പ്രസിഡൻ്റ് ടി എം തോമസ്,കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ ആയ അനൂബ് ജോൺ,സ്മിത k വിജയൻ,മധു എസ്,സുമേഷ് G കൃഷ്ണൻ ,ഷൈജു വർഗീസ്, ഷൈജി k ജേക്കബ്, അജിഷ് എൻ എ, ലത,ബിജോയ് മൂത്താംകുന്നത്,റോയ് എന്നിവർ പ്രസംഗിച്ചു.

      സൈക്കിൾ റാലി ആശുപത്രിപടി പോലീസ് സ്റ്റേഷൻ വഴി കടവിൽ എത്തി കേഡറ്റ്കള് ഫ്ലാഷ് മോബ് അവതരിപ്പിച്ചു തിരിച്ചു സ്കൂളിൽ എത്തി സമാപിച്ചു.

      വരാചരണത്തിൻ്റെ ഭാഗമായി സിഗ്നേച്ചർ കാമ്പയിൻ,ക്വിസ്,പോസ്റ്റർ രചന,ക്ലാസ്സ്,ഫുട്ബോൾ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.

ചിത്രം

ലഹരി വിരുദ്ധ വാരത്തോട് അനുബന്ധിച്ച് രാമമംഗലം ഹൈസ്കൂൾ എസ് പി സി യുടെ നേതത്വത്തിൽ നടന്ന സൈക്കിൾ റാലിയും ഫ്ലാഷ് മൊബും പുത്തൻകുരിശ് ഡിവൈഎസ്പി ഫ്ളാഗ് ഓഫ് ചെയ്യുന്നു.