വൈദ്യുതി ചാർജ് വർധനവിനെതിരെ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

വൈദ്യുതി ചാർജ് വർധനവിനെതിരെ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

പായിപ്ര  : വൈദ്യുതി ചാർജ് വർധനവിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. 

കെ എസ് ഇ ബി സബ് സ്റ്റേഷനു മുന്നിൽ നടന്ന സമരം ജില്ല ജനറൽ സെക്രട്ടറി അഡ്വ. എ. ജെ. റിയാസ് ഉദ്ഘാടനം ചെയ്തു.അന്യായമായി വർധിച്ച വൈദ്യുതി ചാർജ് കുറയ്ക്കാൻ ഗവണ്മെന്റ് തയാറായില്ലെങ്കിൽ സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യൂണിറ്റ് പ്രസിഡന്റ്‌ പി. എ. കബീർ അധ്യക്ഷത വഹിച്ചു.യൂണിറ്റ് ജനറൽ സെക്രട്ടറി പി. സി. മത്തായി സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ്‌ കെ. ഇ. ഷാജി,ജില്ല പഞ്ചായത്ത്‌ മെമ്പർ ഷാന്റി എബ്രഹാം,വനിത വിങ്ങ് പ്രസിഡന്റ്‌ സുലേഖ അലിയാർ,യൂത്ത് വിങ് മേഖല പ്രസിഡന്റ്‌ അലക്സാണ്ടർ ജോർഡി,ഷാഫി മുതിരക്കാലായിൽ,സഫ്‌വാൻ വലിയ പറമ്പിൽ, അനസ് കൊച്ചുണ്ണി, മിനി ജയൻ, സോഫിയ ബീവി, ആലിസ്. കെ. എലിയാസ്,നവാസ്. പി. എം, ടി. എൻ.മുഹമ്മദ്‌ കുഞ്ഞ്,യൂണിറ്റ് ട്രഷറർ എം. എ. നാസർ തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ : വൈദ്യുതി ചാർജ് വർധനവിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റ ആഭിമുഖ്യത്തിൽ നടന്ന ധർണ്ണ ജില്ല ജനറൽ സെക്രട്ടറി അഡ്വ. എ. ജെ. റിയാസ് ഉദ്ഘാടനം ചെയ്യുന്നു.