ദളിത് പെൺകുട്ടിയെ മണ്ണ് മാഫിയ മർദ്ദിച്ച കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യം തള്ളി

ദളിത് പെൺകുട്ടിയെ മണ്ണ് മാഫിയ മർദ്ദിച്ച കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യം തള്ളി

മുവാറ്റുപുഴ :- അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്തതിന്  മർദ്ദിച്ച കേസിൽ പ്രതി അൻസാറിന്റെ മുൻകൂർ ജാമ്യം എറണാകുളം ജില്ലാ പ്രിൻസിപ്പൾ സെഷൻസ് കോടതി തള്ളി , കേസിന്റെ ആരംഭം മുതൽ നിസ്സഹകരണം തുടർന്ന പോലീസിന് കൂടി കിട്ടിയ തിരിച്ചടിയാണ് കോടതി വിധി,  ഈ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ  സന്ദേശം നൽകുമെന്ന് കോടതി വിലയിരുത്തി. പ്രതി ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം കൂടി പരിഗണിച്ചാണ് കോടതി വിധി, വാദത്തിന്റെ തുടക്കത്തിൽ ഒരു ഘട്ടത്തിൽ പരാതിക്കാരിയുടെ ഭാഗം ശരിയായ രീതിയിൽ പറയാൻ കഴിയാതെ വന്നതിനെ തുടർന്നു പിന്നീട്  പെൺകുട്ടിക്ക് മുഴുവൻ നിയമ സഹായവും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഭ്യമാക്കിയാണ് നിയമ പോരാട്ടം നടത്തിയത് , പെൺകുട്ടിക്ക് വേണ്ടി ഹൈക്കോടതി അഭിഭാഷകനായ പി എ മുഹമ്മദ് അസ്ലം ഹാജറായി, മുൻകൂർ ജാമ്യ ഹർജി ജില്ലാ കോടതി തള്ളിയ സാഹചര്യത്തിൽ പോലീസിന്റെ ഒത്തുകളി അവസാനിപ്പിച്ചു പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൻ ആവശ്യപ്പെട്ടു,