ബിജെപി സ്ഥാപന ദിനത്തോടനുബന്ധിചുള്ള വിവിധ ആഘോഷപരിപാടികളുടെ മണ്ഡല തല ഉദ്ഘാടനം ബിജെപി മൂവാറ്റുപുഴ 46ആം ബൂത്തിൽ പതാക ഉയർത്തി കൊണ്ട് ബിജെപി സംസ്ഥാന സെക്രട്ടറി ശ്രീമതി Dr.രേണു സുരേഷ് നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അരുൺ പി മോഹൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെകെ അനീഷ് കുമാർ രഞ്ജിത്ത് രഘുനാഥ് മണ്ഡലം ഭാരവാഹികളായ രജനി രാജീവ് വിദ്യ സലിം കറുകപ്പിള്ളി കർഷകമോർച്ച ജില്ലാ ട്രഷറർ എ എൻ അജീവ് കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് എസ് സുധീഷ് കമ്മറ്റി അംഗം രമേശ് പുളിക്കൽ മുൻസിപ്പൽ പ്രസിഡന്റ് അനൂപ് കരോട്ട് മഠത്തിൽ മുനിസിപ്പൽ ജനറൽ സെക്രട്ടറി സജികുമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം മണ്ഡലം ഓഫീസിൽ പ്രവർത്തകരോടൊപ്പം ശ്രവിച്ചു. അതിനുശേഷം അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുള്ള 46 ആം ബൂത്ത് നമ്പർ കൺവീനറും വെള്ളൂർകുന്നം ശ്രീമഹാദേവ ക്ഷേത്രസമതി മാനേജരുമായ ശ്രീ വേലായുധൻ നായരെ ആദരിച്ചു.