വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പരിഹാരങ്ങൾ ചർച്ച ചെയ്യുന്നതിനും ആണ് പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിളിന്റെ സഹകരണത്തോടെ കോളേജ് സെമിനാർ സംഘടിപ്പിച്ചത്. വിവിധ പ്രകൃതി പ്രതിഭാസങ്ങളിലും പാരിസ്ഥിതിക വിഷയങ്ങളിലും കുട്ടികളും തങ്ങളുടെ ആശങ്കകൾ പങ്കുവച്ചു സെമിനാറിൽ സംസാരിച്ചു.
കോളേജ് പ്രിൻസിപ്പൽ ശീമതി ടിൻറു മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ അസീസ് കുന്നപ്പിള്ളി സെമിനാർ ഉദ്ഘാടനം ചെയ്തു. ഗ്രീൻ പീപ്പിൾ ദുരന്തനിവാരണ സെൽ ക്യാപ്റ്റൻ ഷാജി ഫ്ലോട്ടില കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാവി ഭീഷണികളെ കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി ക്ലബ് കോർഡിനേറ്റർ ഒ വി സിനോജ് പ്രോഗ്രാമിന് നേതൃത്വം നൽകി.
എൻഎസ്എസ് കോർഡിനേറ്റർമാരായ ശ്രീമതി മിന്നു മോഹൻ, ഗംഗ പി ടി, എൻഎസ്എസ് ജില്ലാ കോർഡിനേറ്റർ ശ്രീ ജോബിൻ ജോർജ് എന്നിവർ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള നടപടികൾ സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
കേരളത്തിൽ ആഗോള താപനത്തിൻ്റെയും കാലാവസ്ഥാ മാറ്റങ്ങളുടെയും സ്വാധീനം, ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രതിസന്ധികൾ, അതിനെ നേരിടാനുള്ള തന്ത്രങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾ അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു.