വാട്‌സ്ആപ്പിലെ ( What's app ) നീലവളയം എന്താണ് ; മെറ്റ എഐയുടെ സവിശേഷതകൾ

നിലവിൽ വാട്സ്ആപ് തുറക്കുമ്പോൾ ഒരു നീല വളയം കാണുന്നില്ലേ. മെറ്റാ എഐയുടെ സേവനം ആണ് ഈ നീല വളയം. എ ഐ സേവനം ലഭിക്കുന്നതായി വാട്‌സ്‌ആപ്പ് , ഇൻസ്റ്റഗ്രാം , ഫേസ്ബുക്ക് , മെസഞ്ചർ ആപ്പുകൾ എന്നിവയിലെല്ലാം പ്രത്യേക സൗകര്യമാണ് മെറ്റ ഒരുക്കിയിരിക്കുന്നത്.

മെറ്റ പ്ലാറ്റ്ഫോംസിന്‍റെ പുതിയ ലാർജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. മെറ്റയുടെ വിവിധ സേവനങ്ങളിൽ മെറ്റ എഐ ഫീച്ചറുകൾ ഉപയോഗിക്കാൻ ഇന്ത്യൻ ഉപയോക്താക്കൾക്കാകും. കൂടാതെ meta.ai എന്ന യുആർഎൽ വഴി എഐ ചാറ്റ്‌ബോട്ട് നേരിട്ട് ഉപയോഗിക്കാം. 


വാട്‌സ്ആപ്പില്‍ എന്തെങ്കിലും ചെയ്യുന്നതിനായി ആപ്പില്‍ നിർദേശം നല്‍കിയാൽ മതിയാകും. തുടക്കത്തിൽ ഇംഗ്ലീഷിലാണ് മെറ്റ എഐ സേവനങ്ങൾ ലഭ്യമാകുക. തുടർന്ന് നിലവിലുള്ള മെറ്റ ആപ്പുകളിലെല്ലാം പുതിയ എഐ ടൂൾ ഉപയോഗിക്കാനാവും. മെറ്റ എഐയിലെ ടെക്‌സ്റ്റ് അധിഷ്ഠിത സേവനങ്ങൾ ലാമ 2 മോഡൽ അടിസ്ഥാനമാക്കിയാണ് ലഭിക്കുക. ചിത്രങ്ങൾ നിർമ്മിക്കാനാകുന്ന ഫീച്ചർ ഏറ്റവും പുതിയ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ്.


ഫേസ്ബുക്ക് ഫീഡിൽ തന്നെ മെറ്റ എഐ ലഭിക്കും. ചിത്രങ്ങൾ നിർമ്മിക്കാനും വാട്‌സ്ആപ്പ് സ്റ്റിക്കറുകളുണ്ടാക്കാനും ചിത്രങ്ങളിൽ മാറ്റങ്ങൾ വരുത്താനും മെറ്റ എഐ ഉപയോഗിക്കാം.