എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ( ഇഡി ) അറസ്റ്റിനെതിരെയായിരുന്നു കെജ്രിവാൾ കോടതിയെ സമീപിച്ചത്. അറസ്റ്റ് അനിവാര്യമാണോയെന്ന് പരിശോധിക്കുന്നതിനായി കെജ്രിവാളിന്റെ ഹർജി കോടതി വിശാലബെഞ്ചിന് വിട്ടു.
2022 ആഗസ്റ്റിൽ രജിസ്റ്റർ ചെയ്ത മദ്യനയ ഡൽഹി അഴിമതിക്കേസിൽ 2023 മാർച്ച് 21 നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. കേസിൽ ജൂൺ 26 ന് സി.ബി.ഐയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.