പാലിയേറ്റീവ് പ്രവർത്തകർക്കുള്ള പ്രാക്ടിക്കൽ ക്ലാസ് തണൽ മുടിക്കൽ ഡയറക്ടർ K E ഹിലാൽ " രോഗി പരിചരണം സന്നദ്ധ പ്രവർത്തകരുടെ ഉത്തരവാദിത്വം " എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.
തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി എ ബാവ അധ്യക്ഷത വഹിച്ചു. തണൽ ചാരിറ്റബിൾ സെക്രട്ടറി നാസർ ഹമീദ് സ്വാഗതം ആശംസിച്ചു. സജീവ വളണ്ടിയർമാർക്ക് തണൽ ഫിസിഷ്യൻ ഡോക്ടർ ജേക്കബ് തണലിന്റെ ഉപഹാരം നൽകി ആദരിച്ചു.
കെ കെ മുസ്തഫ നന്ദി പ്രകാശനം നടത്തി. വ്യത്യസ്ത പാലിയേറ്റീവ് സംഘടനകളെ പ്രതിനിധീകരിച്ച് പ്രതിനിധികൾ പങ്കെടുത്തു. തണൽ കലാകാരന്മാരുടെ ഗാന വിരുന്നോടെ പരിപാടി അവസാനിച്ചു.