ഹോം കെയർ അടക്കമുള്ള മുളവൂരിലെ കനിവ് പ്രവർത്തനങ്ങൾ ഓഫീസിൽ ഏകോപിപ്പിക്കും. കിടപ്പ് രോഗികൾക്ക് ആവശ്യമുള്ള അഡ്ജസ്റ്റബിൾ കട്ടിൽ , വീൽ ചെയർ , വാക്കർ , നെബുലൈസർ , വാട്ടർ ബഡ് , എയർ ബഡ് തുടങ്ങിയ ഉപകരണങ്ങൾ ആവശ്യമായത്ര കാലത്തേക്ക് നൽകും.
ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം ഡോക്ടറുടെ കൺസൾട്ടേഷനും ഭാവിയിൽ മേഖലാ ഓഫീസിൽ നിന്ന് ലഭ്യമാകും. മേഖലാ ഓഫീസിൽ പേര് നൽകുന്ന വർക്ക് മുവാറ്റുപുഴയിലെ കനിവ് ഫിസിയോ തെറാപ്പി സെന്ററിൽ നിന്ന് സൗജന്യമായി ഫിസിയോ തെറാപ്പി ചികിത്സ ലഭ്യമാവും.
മേഖലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കനിവ് ജില്ലാ സെക്രട്ടറി എം.പി. ഉദയൻനിർവ്വഹിച്ചു.മേഖല പ്രസിഡന്റ് കെ. കെ. സുമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖലാ സെക്രട്ടറി ഇ.എം ഷാജി സ്വാഗതം പറഞ്ഞു. സുമനസ്സുകൾ നൽകിയ പാലിയേറ്റീവ് ഉപകരണങ്ങൾ കനിവ് ചെയർമാൻ എം. എ. സഹീർ ഏറ്റുവാങ്ങി.
മെമ്പർഷിപ്പ് വിതരണം കനിവ് ഏരിയ സെക്രട്ടറി കെ.എൻ ജയപ്രകാശ് നിർവഹിച്ചു. കനിവ് ചാരിറ്റി പ്രവർത്തകരെ പഞ്ചായത്തംഗം ടി. എം ജലാലുദ്ദീൻ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ. കെ, മുഹമ്മദ് , പഞ്ചായത്ത് മെമ്പർ ബെസ്സി എൽദോ , കനിവ് രക്ഷാധികാരികളായ വി.എസ്.മുരളി , യൂ. പി വർക്കി , പി. എ ഷാജഹാൻ ,കനിവ് ഡയറക്ടർമാരായ സുനി മുഹമ്മദ് , Dr. സ്നേഹ ചന്ദ്രൻ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.
വരും ദിവസങ്ങളിൽ പാലിയേറ്റീവ് ഉപകരണങ്ങൾ ആവശ്യമുള്ള രോഗികൾക്ക് മേഖലാ സെന്ററിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. യോഗത്തിന് ട്രഷറർ പി.എ. മൈതീൻ നന്ദി പറഞ്ഞു.