നഗരത്തിലെ അറുപത്തിയെട്ടോളം സംഘടനകളുടെ ഭാരവാഹികൾ, വിവിധ റസിഡൻ്റ്സ് അസോസിയേഷൻ പ്രതിനിധികൾ, ബസ് - ആംബുലൻസ് - ഓട്ടോ ഡ്രൈവർമാർ, സ്ക്കൂൾ വിദ്യാർത്ഥികൾ, വനിതകൾ, തൊഴിലാളികൾ, വ്യാപാരികൾ എന്നിങ്ങനെ സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നുമുള്ള വൻജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് ഉദ്ഘാടനം നടന്നത്. നഗരസഭ കവാടത്തിന് സമീപമുള്ള ഗാന്ധിസ്മാരകത്തിന് മുന്നിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സമൂഹത്തിലെ സാമൂഹ്യ രാഷട്രീയ സാംസ്കാരിക തൊഴിൽ രംഗത്തെ നിരവധിപേർ പങ്കെടുത്തു.
നഗരവികസന ജനകീയ സമിതി ഭാരവാഹികളായ അജ്മൽ ചക്കുങ്ങൽ, മോഹൻദാസ് എസ്., പ്രമോദ്കുമാർ മംഗലത്ത്, സുർജിത് എസ്തോസ് എന്നിവർ നേതൃത്വം നൽകി. കക്ഷി രാഷ്ട്രീയത്തിനതീതമായ ബഹുജന സാന്നിദ്ധ്യം ഇക്കാര്യത്തിലുള്ള ജനങ്ങളുടെ പ്രതിഷേധത്തിൻ്റെ നേർക്കാഴ്ചയായി. ഒരു മണിക്കൂർ കൊണ്ട് രണ്ടായിരത്തോളം ഒപ്പുകൾ രേഖപ്പെടുത്തി. മൂന്ന് ദിവസങ്ങളിലായി ഒരു ലക്ഷം ഒപ്പുകൾ സമാഹരിക്കലാണ് ലക്ഷ്യം.
ഓൺലൈൻ ഒപ്പു ശേഖരണത്തിന് ഇന്ന് വൈകീട്ട് തുടക്കമാകും. ടെക്കിയും തിരക്കഥാകൃത്തുമായ മൃദുൽ ജോർജ് ഉദ്ഘാടനം നിർവ്വഹിക്കും.