നാളെ ( വെള്ളി ) ഉച്ചയ്ക്ക് 2.30 ന് മുളവൂര്‍ വലിയുള്ളാഹി മഖാം സിയാറത്തും മഖാമില്‍ നിന്നും സന്ദേശ റാലി ആരംഭിച്ച് മൗലദ്ദവീല അക്കാദമിയില്‍ സമാപിക്കും തുടര്‍ന്ന് കാസിം വെളിയത്ത്‌നാട് പതാക ഉയര്‍ത്തും.
വൈകിട്ട് ഏഴിന് എല്ലാമാസവും നടന്ന് വരുന്ന മുളവൂര്‍ സ്വലാത്ത് നടക്കും. രണ്ടാം ദിവസം ( ശനി ) രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ എം.എഡ്യു കോണ്‍ എന്നപേരില്‍ പ്രമുഖവിക്തിത്വങ്ങള്‍ പങ്കെടുക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ നടക്കും. വൈകിട്ട് ഏഴിന് സല്‍മാന്‍ സഖാഫിയുടെ പ്രഭാഷണം തുടര്‍ന്ന് അഷ്‌റഫ് പെരുമുഖം , സൈദ് മുഹമ്മദ് സഅദി എന്നിവരുടെ നേതൃത്വത്തില്‍ ബുര്‍ദ മജ്‌ലിസും നടക്കും. മൂന്നാം ദിവസം ( ഞായര്‍ ) വൈകിട്ട് മൂന്നിന് ഹാജി സംഗമം നടക്കും. വൈകിട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് ഷറഫുദ്ദീന്‍ സഅദി അല്‍മുഖൈബിലി ( മുളവൂര്‍ തങ്ങള്‍ ) മമ്പുറം തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തും.
തുടര്‍ന്ന് നടക്കുന്ന ദുആ സമ്മേളനത്തിന് സയ്യിദ് മുഹമ്മദ് ഷാഫി ബാ അലവി തങ്ങള്‍ വളപ്പട്ടണം നേതൃത്വം നല്‍കും. മത - രാഷ്ട്രീയ - സാമൂഹിക രംഗത്തെ പ്രമുഖ വിക്തിത്വങ്ങള്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ സയ്യിദ് ഷറഫുദ്ദീന്‍ സഅദി അല്‍മുഖൈബിലി ( മുളവൂര്‍ തങ്ങള്‍ ) ശൈഖുന ചെറിയ കോയ അല്‍ ഖാസിമി , സാബിര്‍ ലത്തീഫി അല്‍ അശ്അരി , കെ.എം.ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.