വയനാട് മുണ്ടക്കെയിൽ ഉരുൾപൊട്ടി : പലയിടങ്ങളും ഒറ്റപ്പെട്ടു, ആളുകൾ കുടുങ്ങിക്കിടക്കുന്നു

കൽപ്പറ്റ : വയനാട് മുണ്ടക്കെ ചൂരൽമലയിൽ ഉരുൾപൊട്ടിയതായി വിവരം. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ഉരുൾപൊട്ടിയത്. പിന്നീട് 4.10 ഓടെ വീണ്ടും വീണ്ടും ഉരുൾപൊട്ടിയതായാണ് റിപ്പോർട്ട്. വൈത്തിരി താലൂക്ക് , വെള്ളേരിമല വില്ലേജ് , മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുൾ പൊട്ടിയത്.

നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ച് പോയതായി സൂചന. അഗ്നിരക്ഷാ സേന, എൻ.ഡി.ആർ.എഫ്. അടക്കമുള്ളവർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്


പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. റോഡിൽ മരവും മണ്ണും വന്നടിഞ്ഞതിനാൽ സംഭവസ്ഥലത്തേക്ക് എത്തിച്ചേരൽ ദുഷ്കരമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ബുൾഡോസറെത്തിച്ച് റോഡിലെ മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.