ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രിൻസിപ്പലിനാണ് സന്ദേശം എത്തിയത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഭീഷണി എത്തുന്നത്.
ഇന്ന് ഉച്ചയ്‌ക്ക് 1.10 നു മുൻപ് സ്ഫോടനം നടക്കും എന്നാണ് കൊല്ലം സിജെഎം കോടതിക്ക് ലഭിച്ച സന്ദേശത്തില്‍ പറയുന്നത്. തമിഴ് നാട്ടിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇമെയില്‍.