പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തൊടുപുഴ കെഎസ്ആര്‍ടിസി ടെര്‍മിനൽ യാഥാര്‍ത്ഥ്യമാകുന്നു. 2013 ജനുവരിയിലാണ് തൊടുപുഴയിലെ കെഎസ്ആര്‍ടിസി ടെര്‍മിനൽ നിർമാണം തുടങ്ങിയതെങ്കിലും നിർമാണത്തിലെ അപാകത മൂലം നിരവധി തവണ കോംപ്ലക്സ് പൊളിച്ചുപണിയേണ്ടി വന്നു.
നിലവിലുള്ള താൽകാലിക ബസ് സ്റ്റാന്റിൽ സൗകര്യങ്ങളില്ലാത്തതിനാൽ നാട്ടുകാരും ജീവനക്കാരും ഒരു പോലെ ദുരിതത്തിലാണ്.പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.