ബിജെപിക്ക് ഒപ്പം ട്വന്റി ട്വന്റി പോയത് അംഗീകരിക്കാൻ പറ്റില്ല. ട്വന്റി ട്വന്റിയുടെ നിലപാട് മതേതര കാഴ്ചപ്പാടിന് എതിരാണെന്നും സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോൻ പറയുന്നു. രാജി വയ്ക്കുമെന്ന് നേരത്തെ സാബു ജേക്കബിനോട് പറഞ്ഞിരുന്നു.
നേരത്തെ രാജി വെച്ച അംഗം സ്കൂള്‍ ബസ് ഇടിച്ച് ഒരു പോറല്‍ പോലും ഇല്ലാതെ മരിച്ചു എന്നും അങ്ങനെ ദൈവം നിങ്ങള്‍ക്ക് വരുത്താതിരുത്തട്ടെ എന്നും സാബു ജേക്കബ് പറഞ്ഞുവെന്ന് പൂജ ജോമോൻ ആരോപിക്കുന്നു.