സമീപകാലത്ത് ജാപ്പാനില്‍ നടത്തിയൊരു പഠനത്തില്‍ രാത്രി പല്ലു തേക്കാത്ത ശീലം ഹൃദയാഘാത സാധ്യത കൂട്ടുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു.
രാത്രിയില്‍ നമ്മുടെ വായില്‍ ഉണ്ടാകുന്ന ബാക്ടീരിയകള്‍ ഹൃദയത്തിലെത്തുകയും അത് വീക്കം ഉണ്ടാക്കുകയും അതിലൂടെ ഹൃദയാഘാത സാധ്യത വർധിക്കുകയും ചെയ്യുമെന്നാണ് പഠനത്തില്‍ പറയുന്നത്. രാത്രിയില്‍ വായിലെ ഉമിനീർ സ്രവണം കുറയുകയും വായ വരണ്ടതാവുകയും ചെയ്യുന്നു. ഇത് ബാക്ടീരിയ പെരുകാൻ കാരണമാകുന്നു. മോണയില്‍ രക്തസ്രാവമുള്ളവരോ പീരിയോണ്ടല്‍ രോഗമുള്ളവരോ ആയവരില്‍, ഈ ബാക്ടീരിയകള്‍ രക്തപ്രവാഹത്തിലേക്ക് കടക്കാം.
ഇത് വിട്ടുമാറാത്ത വീക്കം അല്ലെങ്കില്‍ എൻഡോകാർഡിറ്റിസ് (ഹൃദയത്തിന്റെ ആന്തരിക പാളിയിലെ അണുബാധ) പോലുള്ള ബാക്ടീരിയ അണുബാധകള്‍ക്ക് കാരണമാകും. പല്ല് തേച്ചതിനു ശേഷം വായുടെ ശുചിത്വം പാലിക്കാത്ത ആളുകള്‍ക്ക് ബാക്ടീരിയ ( രക്തത്തില്‍ ബാക്ടീരിയയുടെ സാന്നിധ്യം ) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ബാക്ടീരിയമിയ ഇതിനകം തന്നെ ദുർബലമായ പ്രതിരോധശേഷിയുള്ളവരില്‍ കൂടുതല്‍ ഗുരുതരമായ ഹൃദയസംബന്ധമായ സംഭവങ്ങള്‍ക്ക് ഇത് ഒരു ട്രിഗർ ആയിരിക്കാം.
രാവിലെ പല്ലുകള്‍ ബ്രഷ് ചെയ്യുന്നത് ഈ ബാക്ടീരിയയുടെ പങ്ക് കുറയ്ക്കുമെങ്കിലും രാത്രി പല്ലുകള്‍ ബ്രഷ് ചെയ്യുന്നത് കൂടുതല്‍ സംരക്ഷണം നല്‍കുന്നു. രാത്രി ബ്രഷ് ചെയ്യുന്നത് ഒഴിവാക്കിയാല്‍ ഭക്ഷണ കണികകള്‍, പഞ്ചസാര, ബാക്ടീരിയ പോലുള്ളവ വായില്‍ ഏഴ് മുതല്‍ എട്ട് മണിക്കൂർ വരെ അവശേഷിക്കും. ഇത് ഇത് മോണയിലെ അണുബാധയ്ക്കോ നിലവിലുള്ള ദന്ത പ്രശ്നങ്ങള്‍ വഷളാകുന്നതിനോ കാരണമാകും.
വിവിധ രോഗങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 1,500 പേരിലാണ് പഠനം നടത്തിയത്. ഇതില്‍ രാവിലെ മാത്രം പല്ലുകള്‍ ബ്രഷ് ചെയ്യുന്നവരെ അപേക്ഷിച്ച് ദിവസത്തില്‍ രണ്ട് നേരം ബ്രഷ് ചെയ്യുന്നവരുടെ ഹൃദയാരോഗ്യം മെച്ചപ്പെട്ടതാണെന്ന് കണ്ടെത്തി. രാത്രിയില്‍ ബ്രഷ് ചെയ്യുന്നത് ശരീരത്തെ ഏറ്റവും ദുർബലമായ സമയങ്ങളില്‍ സംരക്ഷിക്കാൻ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
Brushing teeth night may reduce the risk of Heart attack