ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ നീക്കങ്ങളിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോ അറിയിച്ചു. എന്നാല്‍ യുദ്ധം അവസാനിച്ചതായി അമേരിക്ക പ്രഖ്യാപിച്ചിട്ടില്ല.
'ഇറാനെതിരായ യുദ്ധത്തില്‍ ഇനി യുഎസ് ആക്രമണം ഇല്ല. ഓപ്പറേഷൻ എപ്പിക്ക് ഫ്യൂറി ഘട്ടം അവസാനിച്ചു. ലക്ഷ്യങ്ങള്‍ പൂർത്തിയായി. അമേരിക്ക പ്രതിരോധ ഘട്ടത്തിലേക്ക് കടന്നു. എന്നാല്‍, ഇറാൻ ഇനിയും അമേരിക്കയ്‌ക്കെതിരെ സൈനിക നടപടിക്ക് മുതിർന്നാല്‍ തിരിച്ചടിക്കും.
ഹോർമുസ് കടലിടുക്ക് തുറക്കുകയാണ് ഇനിയുള്ള പ്രധാന ലക്ഷ്യം. അമേരിക്കയുടെ സമാധാന നിർദേശങ്ങള്‍ അംഗീകരിച്ച് ഇറാൻ ഹോർമുസ് തുറക്കണം' - മാർക്കോ റുബിയോ ആവശ്യപ്പെട്ടു.