പെൻഷൻ പ്രായം ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. പുതിയ സർക്കാരിന് പരിഷ്കാരങ്ങള്‍ കൊണ്ട് വരാൻ പറ്റിയ അവസരമാണിതെന്നാണ് അദ്ദേഹം പറയുന്നത്.
ദിലീപ് കെ കൈനിക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇനിയിപ്പോള്‍ 2029 വരെ ഇലക്ഷൻ ഇല്ലാത്ത 3 വർഷങ്ങള്‍ ആണ് കേരളത്തില്‍ വരാൻ പോകുന്നത്. പല കോണുകളില്‍ നിന്നും കുറച്ചു കാലത്തേക്ക് എതിർപ്പുണ്ടാകാൻ സാധ്യതയുള്ള, എന്നാല്‍ കേരള സമൂഹത്തിന് അത്യന്താപേക്ഷിതവും ഗുണകരവുമായ കുറച്ച് പരിഷ്കാരങ്ങള്‍ കൊണ്ട് വരാൻ പറ്റിയ അവസരമാണിത്. എൻ്റെ ഒരു വിഷ് ലിസ്റ്റ് പറഞ്ഞാല്‍:
1 ) പെൻഷൻ പ്രായം ഉയർത്തുക. We are a society with very good health indicators and high life expectancy. 56 വയസ്സില്‍ പിരിച്ച് വിട്ട് പെൻഷൻ കൊടുത്ത് തുടങ്ങുന്നത് എല്ലാ രീതിയിലും അബദ്ധമാണ്. 60 ആണ് ഐഡിയല്‍, ഒരു 58 എങ്കിലും ആക്കാൻ സാധിച്ചാല്‍ would be a great rationalization of Govt HR.
2 ) മലപ്പുറം ജില്ല വിഭജിക്കുക, and maybe other big districts too. ഒരു 7 നിയമസഭാ മണ്ഡലങ്ങള്‍ ( ഒരു ലോക്സഭാ മണ്ഡലം ) ആണ് ഒരു ജില്ലയുടെ ideal size എൻ്റെ വ്യക്തിപരമായ അഭിപ്രായത്തില്‍. സാമ്പത്തിക ചെലവുള്ള സംഗതിയാണ്, but the consequent improvements in administrative ease and public convenience ( especially access to public/Govt services ) makes it a very worthwhile investment.
3 ) നൈറ്റ്ലൈഫ് പ്രോത്സാഹിപ്പിക്കുക. Would be hugely beneficial to attract tourists as well as service sector investments.
4 ) മലയാളം മീഡിയം എന്ന സംഗതി പരമാവധി ഒരു LP തലത്തിന് അപ്പുറം കൊണ്ട് പോവാതിരിക്കുക. UP, HS, HSS തലങ്ങള്‍ സാർവത്രികമായി ഇംഗ്ലീഷ് മീഡിയം ആക്കുക. We don't want to create new class differences on top of the existing ones.
5 ) സ്കൂളുകളിലെ മാർക്കിങ് ആൻഡ് ഗ്രേഡിംഗ് സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കുക. A+ ഉദാരവല്‍ക്കരണം അവസാനിപ്പിച്ച് ഗ്രേഡിങ് കുട്ടികളുടെ അക്കാദമിക് പെർഫോമൻസ് നിലവാരം തിരിച്ചറിയാൻ കഴിയുന്ന രീതിയില്‍ ചെയ്യുക. Unconditional all-pass സംവിധാനം കുട്ടികള്‍ക്ക് basic learning outcomes ഉറപ്പ് വരുത്തുന്ന രീതിയില്‍ പുനഃപരിശോധന നടത്തുക.