പുതുക്കിയ തിയതി പ്രകാരം ജൂണ്‍ 21 ഞായറാഴ്ച രാജ്യവ്യാപകമായി പുനഃപരീക്ഷ നടക്കും. പരീക്ഷാ തീയതിയെക്കുറിച്ച് അനിശ്ചിതത്വം നിലനിന്നിരുന്ന സാഹചര്യത്തില്‍ 22 ലക്ഷത്തിലധികം വരുന്ന മെഡിക്കല്‍ വിദ്യാർഥികള്‍ക്ക് വലിയ ആശ്വാസമാണ് ഈ പ്രഖ്യാപനം.
എൻടിഎയുടെ സമൂഹമാധ്യമമായ ഔദ്യോഗിക എക്സ് ഹാൻഡില്‍ വഴിയാണ് പുനഃപരീക്ഷാ വിവരം പുറത്തുവിട്ടത്. കേന്ദ്ര സർക്കാരിന്റെ പ്രത്യേക അംഗീകാരത്തോടെയാണ് പുതിയ തീയതി നിശ്ചയിച്ചിരിക്കുന്നത്.
വിദ്യാർത്ഥികള്‍ ശ്രദ്ധിക്കാൻ :
പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളില്‍ വഞ്ചിതരാകരുതെന്നും ആധികാരികമായ വിവരങ്ങള്‍ക്കായി എൻടിഎയുടെ ഔദ്യോഗിക ആശയവിനിമയ ചാനലുകള്‍ മാത്രം പരിശോധിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നല്‍കി.
സഹായത്തിന് ബന്ധപ്പെടാം
പരീക്ഷ സംബന്ധമായ സംശയങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്ന ഹെല്‍പ്പ്ലൈൻ നമ്പറുകളിലോ ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ് :
ഹെല്‍പ്പ്ലൈൻ നമ്പറുകള്‍ : 011-40759000, 011-69227700
ഇമെയില്‍ : neet-ug@nta.ac.in
ഔദ്യോഗിക വെബ്സൈറ്റ് : exams.nta.ac.in/NEET
നേരത്തെ നടന്ന പരീക്ഷയിലെ ക്രമക്കേടുകളെത്തുടർന്ന് വലിയ പ്രതിഷേധങ്ങളാണ് രാജ്യത്തുടനീളം ഉയർന്നത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഗണിച്ചാണ് എത്രയും വേഗം പുനഃപരീക്ഷ നടത്താൻ ഏജൻസി തീരുമാനിച്ചത്.
Following the cancellation of NEET UG 2026 due to paper leak allegations, the National Testing Agency ( NTA ) has officially scheduled the re-examination for June 21, 2026 ( Sunday ). neet ug 2026