കേരളത്തിൽ മാധ്യമ പ്രവർത്തകരെ ബാധിച്ച നിരവധി ഗൗരവമേറിയ സംഭവങ്ങളിൽ ഇതുവരെ സമഗ്രവും വിശ്വസനീയവുമായ അന്വേഷണം നടന്നിട്ടില്ലെന്ന ആശങ്ക യോഗം രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ എസ്.വി. പ്രദീപിന്റെ മരണം, ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ വൈസ് പ്രസിഡന്റായിരുന്ന ജി. പ്രഭാകരൻ പാലക്കാട്ട് വാഹനാപകടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം, മലയാളം വാർത്താ മാധ്യമത്തിലെ ക്യാമറാമാനായിരുന്ന ജെ.ബി. ജ്യോതിഷിന്റെ മരണം, ഗോവയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ ദുരൂഹ സാഹചര്യത്തിൽ കാണാതായ മാധ്യമ പ്രവർത്തകൻ സോണി ഭട്ടതിരിപ്പാട് എന്നിവരുടെ കേസുകൾ പുനരന്വേഷണത്തിന് വിധേയമാക്കണമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരളത്തിൽ നിരവധി മാധ്യമ സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ വിഷയങ്ങളിൽ ആവശ്യമായ രീതിയിലുള്ള ഇടപെടലുകൾ ഇതുവരെ ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലാണ് യോഗം നടത്തിയത്. ഈ സാഹചര്യത്തിൽ മാധ്യമ പ്രവർത്തകരുടെ സുരക്ഷയും നീതിയും ഉറപ്പാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സംയുക്ത ഹർജി സമർപ്പിക്കാൻ യോഗം ഏകകണ്ഠമായി തീരുമാനിച്ചു. തുടർ നടപടികൾക്കായി എം.ജെ.ഡബ്ല്യു ദേശീയ പ്രസിഡന്റ് ശ്രീമതി അജിതാ ജയ്ഷോറിനെയും ദേശീയ സെക്രട്ടറി അഡ്വ. വിപിൻ കുമാറിനെയും ചുമതലപ്പെടുത്തുകയും ചെയ്തു.
അഡ്വ. വിപിൻ കുമാർ (ദേശീയ സെക്രടറി ), ജില്ലാ പ്രസിഡന്റ് ബിജു സാമ്പ്രിക്കൽ, ദേശീയ പ്രസിഡന്റ് അജിതാ ജയ്ഷോർ, കാവ്യ അന്തർജനം, (സംസ്ഥാന സെക്രടറി , ഷൂട്ട് @ ഡഗ്സ് ചീഫ് കോഡിനേറ്റർ ), ജോർജ് തോമസ് ( സംസ്ഥാന സെക്രട്ടറി ) വിനോദ് ചാക്യാർ (ജില്ലാവൈസ് പ്രസിഡന്റ് ) , റീനി ജോസഫ് ( എക്സിക്യൂട്ടിവ് അംഗം ), രജ്ഞിനി ജോസ് ( സംസ്ഥാന വൈസ് പ്രസിഡൻറ് ), ജോജോ മനക്കിൽ, ഹെൽഗ ജോർജ്, സുബിത ബോസ്, ഡിജു കെ.ടി. തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
പരിപാടിയുടെ മുഖ്യാതിഥിയായിരുന്ന പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൈജി ബിജു യോഗം ഉദ്ഘാടനം ചെയ്തു.
ഇതിനിടെ, അടുത്തിടെ അഭിഭാഷക പദവിയിലേക്ക് പ്രവേശിച്ച എം.ജെ.ഡബ്ല്യു ദേശീയ സെക്രട്ടറി അഡ്വ. വിപിൻ കുമാറിനെ ദേശീയ പ്രസിഡന്റ് അജിതാ ജയ്ഷോർ ചടങ്ങിൽ ആദരിച്ചു. മാധ്യമരംഗത്തും പൊതുപ്രവർത്തന രംഗത്തും അദ്ദേഹം നടത്തിയ സേവനങ്ങളെ ചടങ്ങിൽ അഭിനന്ദിച്ചു.