കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ (KSLU) മൂവാറ്റുപുഴ താലൂക്കിന്റെ ആഭിമുഖ്യത്തിൽ എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഡിഎൽസി മെമ്പർ ജോസ് കരിമ്പന ഉദ്ഘാടനം ചെയ്തു. താലൂക്കിലെ വിവിധ ലൈബ്രറികളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയുമായ ബിജിലി പ്രബിൻ മുഖ്യാതിഥിയായി.
അരങ്ങുണർത്തൽ ലത അജയ്കുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പ്രിയ കെ.എസ്. സ്വാഗതം പറഞ്ഞു. താലൂക്ക് പ്രസിഡന്റ് സിന്ധു ശശി അധ്യക്ഷയായി. എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ഓണസന്ദേശം നൽകി.
TLC പ്രസിഡന്റ് ജോഷി സ്കറിയ ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകി. TLC സെക്രട്ടറി സി.കെ. ഉണ്ണി സമ്മാനദാനം നിർവഹിച്ചു. പി.കെ. വിജയൻ, എൽദോസ് എം.എ. എന്നിവർ ആശംസകൾ നേർന്നു. KSLU എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജിഷ ബാബു നന്ദി പറഞ്ഞു. വിവിധ കലാ-കായിക മത്സരങ്ങളും സമ്മാനദാനവും ഓണസദ്യയും നടന്നു.