മൂവാറ്റുപുഴ: പെട്രോളിയം ഉൽപ്പന്നങ്ങളുടെയും ജീവൻ രക്ഷാ ഔഷധങ്ങളുടെയും വില വർദ്ധനവിൽ പ്രതിഷേധിച്ച് ഈ മാസം നാല് മുതൽ 10 -വരെ ഒരാഴ്ചക്കാലം സി പി ഐ യുടെ നേതൃത്വത്തിൽ ദേശീയ പ്രതിഷേധ വാരാചരണം സംഘടിപ്പിച്ചിരിക്കുകയാണ്.
ഈ പ്രതിഷേധ വാരാചരണത്തിന്റെ ഭാഗമായി മുവാറ്റുപുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റോഫീസ് മാർച്ചും, ധർണ്ണയും സി പി ഐ ജില്ലാ എക്സിക്യൂടീവ് അംഗം മുൻ എംഎൽഎ എൽദോ എബ്രാഹം ഉദ്ഘാടനം ചെയ്തു.
കമ്മിറ്റി അംഗം പി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ച സമരപരിപാടിയിൽ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൽ സ്വാഗതം പറഞ്ഞു. എഐടിയുസി
സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ.എ. നവാസ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ പോൾ പൂമറ്റം, സീന ബോസ്, ഇ.കെ.സുരേഷ്, വിൻസൺ ഇല്ലിക്കൽ എന്നിവർ സംസാരിച്ചു.
സമരത്തിന് കെ ജി സത്യൻ, പി ജി ശാന്താ, ഷാജി അലിയാർ, എം വി സുഭാഷ്, കെ കെ ശ്രീകാന്ത്, അനിത റെജി, ജി രാകേഷ്, കെ ഇ ഷാജി, എൻ.എ. ബാബു, വി എം തമ്പി, പി.വി.ജോയി, പി.ബി. ശ്രീരാജ്, ജോർജ് വെട്ടിക്കുഴി, എൻ.കെ.പുഷ്പ , ശരത് സുരേഷ് എന്നിവർ നേതൃത്വം നൽകി.