മുവാറ്റുപുഴ kseb നമ്പർ സെക്ഷൻ ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു മാറാടി വില്ലേജ് ഓഫീസ് പണിയുന്നതുമായി ഇന്ന് ഉണ്ടായ തർക്കം മൂലം അനുഭവിച്ചത് മുവാറ്റുപുഴ യിലെ വ്യാപാരികൾ, kseb ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത് മൂലം രാവിലെ 11 മണി മുതൽ വൈകുന്നേരം 3.30 വരെ ടൗണിൽ കറന്റ് ഉണ്ടായില്ല കഴിഞ്ഞ രണ്ട് ദിവസം ഉണ്ടായ ഹർത്താൽ ക്ഷീണം മാറുന്നതിനു മുമ്പ് ഉണ്ടായ കറന്റ് കട്ട് വ്യാപാരികളെ വലിയ രീതിയിൽ ബാധിച്ചു, ഹർത്താൽ അടക്കം ഇത്തരം ബുദ്ധിമുട്ട് കളിൽ നിന്നും കോവിഡ്, പ്രളയം അടക്കം നഷ്ടതിലായ ചെറുകിട വ്യാപാരികളെ സംരക്ഷിക്കണം എന്ന് ആവശ്യംപെട്ടു കൊണ്ട് വകുപ്പ് മന്ത്രിക്കു മുവാറ്റുപുഴ മെർച്ചന്റ്സ് അസോസിയേഷൻ പരാതി നൽകാൻ അജ്മൽ ചക്കുങ്ങൾ ന്റെ ആദ്യക്ഷതയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു ജനറൽ സെക്രട്ടറി ഗോപകുമാർ കലൂർ, ട്രഷർ ശംസുദ്ധീൻ കെഎം അബ്ദുൽ സലാം, മഹേഷ് കമ്മത്, ശംസുദ്ധീൻ pu, ബോബി നെല്ലികൽ എന്നിവർ ആവശ്യപ്പെട്ടു