മൂവാറ്റുപുഴയാറിലെ മലിനീകരണം തടയാൻ ചൂണ്ടയിടൽ മത്സരവുമായി ലയൺസ് ക്ലബ്ബ്

മൂവാറ്റുപുഴയാറിലെ മലിനീകരണം തടയാൻ ചൂണ്ടയിടൽ മത്സരവുമായി ലയൺസ് ക്ലബ്ബ്

മൂവാറ്റുപുഴ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഏപ്രിൽ 10 ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ 11 മണിവരെ പഴയ ഫയർ  സ്റ്റേഷനുസമീപം ലതാ പാലത്തിനു താഴെയാണ് അമ്പതോളം പേർ പങ്കെടുക്കുന്ന ചൂണ്ടയിടൽ മത്സരം സംഘടിപ്പിക്കുന്നത്. മൂവാറ്റുപുഴയാറിലെ  മലിനീകരണം തടയുക,പുഴ  സംരക്ഷണത്തിനായി ബോധവൽക്കരണം നടത്തുക എന്നീ  ലക്ഷ്യങ്ങളോടെയാണ് ലയണ്‍സ് ക്ലബ്ബിന്റെ  ആദ്യ സംരംഭമെന്ന നിലയില്‍  ചൂണ്ടയിടൽ മത്സരം സംഘടിപ്പിക്കുന്നത്. മുൻ ലയണ്‍സ്  ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ ബിനോയ് മത്തായി  മത്സരം ഉദ്ഘാടനം ചെയ്യും. ലയണ്‍സ് ക്ലബ്ബ് അംഗങ്ങള്‍ക്ക്  മാത്രമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ മീൻ കിട്ടുന്നവർക്ക് ഒന്നാം സമ്മാനവും, ഏറ്റവും കൂടുതൽ തൂക്കം കിട്ടുന്നവർക്ക് രണ്ടാം സമ്മാനവും, ആദ്യം മീൻ കിട്ടുന്നവർക്ക് മൂന്നാം സമ്മാനവുമുൾപ്പെടെ  പത്തോളം സമ്മാനങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നവരെ  കാത്തിരിക്കുന്നത്. മുപ്പതോളം പുരുഷന്മാരും, പത്തോളം  സ്ത്രീകളും മത്സരത്തിൽ പങ്കെടുക്കുമെന്ന്  ലയൺസ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. പൊതുജനങ്ങൾക്ക് മത്സരം കാണാനുള്ള സൗകര്യമുണ്ടാവും....