അവിശ്വാസത്തിനു കാത്തുനിന്നില്ല; ബിഹാര്‍ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ രാജിവച്ചു

പട്‌ന: വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ, ബിഹാര്‍ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ രാജിവച്ചു. ബിജെപി എംഎല്‍എ കൂടിയായ സിന്‍ഹ തനിക്കെതിരായ അവിശ്വാസ പ്രമേയം നിയമസഭയില്‍ വരുന്നതിനു തൊട്ടുമുമ്പാണ് രാജിവച്ചത്

നിയമസഭാ സമ്മേളനം ആരംഭിച്ച ഉടനെ സ്പീക്കര്‍ രാജി തീരുമാനം അറിയിച്ചു. സ്പീക്കറില്‍ സംശയം ഉന്നയിക്കുന്നതിലൂടെ നിങ്ങള്‍ എന്ത് സന്ദേശമാണ് നല്‍കാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഭരണകക്ഷിയോടായി ചോദിച്ചു. ജനങ്ങള്‍ തീരുമാനമെടുക്കും. ഭൂരിപക്ഷത്തിന് മുന്നില്‍ തലകുനിച്ച് ഞാന്‍ സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കുന്നു.