ജിയാങ്സിയുടെ തെക്കുകിഴക്കന്‍ പ്രവിശ്യയിലുള്ള പൊയാങ് തടാകം സാധാരണ വലുപ്പത്തിന്റെ 25 ശതമാനമായി ചുരുങ്ങിയെന്നാണ് റിപോര്‍ട്ട് പറയുന്നത്. ഇതേതുടര്‍ന്ന് രാജ്യത്തെ പ്രധാന നെല്‍കൃഷി പ്രദേശങ്ങളിലൊന്നിലേക്ക് വെള്ളം ഒഴുക്കുന്നതിനായി തൊഴിലാളികള്‍ വലിയ കുഴികള്‍ കുഴിക്കുകയാണ്. തടാകത്തിന്റെ ശോഷണം സമീപത്തെ കൃഷിയിടങ്ങളിലേക്കുള്ള ജലസേചന മാര്‍ഗങ്ങള്‍ ഇല്ലാതാക്കി.കിടങ്ങുകള്‍ കുഴിക്കാന്‍ എക്സ്‌കവേറ്ററുകള്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ പകല്‍സമയത്തെ കനത്ത ചൂടിനാല്‍ ജോലികള്‍ രാത്രി സമയത്താണ് ചെയ്യുന്നത്. സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
തെക്കന്‍ ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും രൂക്ഷമായ ഉഷ്ണതരംഗം നാശം വിതയ്ക്കുകയാണ്. ഉയര്‍ന്ന താപനില പര്‍വത തീപിടുത്തങ്ങള്‍ക്ക് കാരണമായി, ഇത് തെക്കുപടിഞ്ഞാറന്‍ പ്രദേശത്തെ 1,500 ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി, വരള്‍ച്ച സാഹചര്യങ്ങള്‍ക്കിടയില്‍ ജലവൈദ്യുത നിലയങ്ങള്‍ ഉല്‍പ്പാദനം കുറയ്ക്കുന്നുവെന്ന കാരണത്താല്‍ ഫാക്ടറികള്‍ക്ക് ഉത്പാദനം കുറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടുത്ത ചൂടും വരള്‍ച്ചയിയം വിളകള്‍ വാടിപ്പോകുന്നത് കൂടാതെ ഭീമന്‍ യാങ്സി ഉള്‍പ്പെടെയുള്ള നദികള്‍ ചുരുങ്ങുകയും ചരക്ക് ഗതാഗതത്തെ തടസ്സപ്പെടുത്തുകയും ചെയ്തു.