മലയാളിയുവാവ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍; ആത്മഹത്യയെന്ന് നിഗമനം

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി ചൊക്ലി മേക്കുന്ന് ചേറ്റുകുഴിയില്‍ ചന്ദ്രന്റെയും ആനന്ദവല്ലിയുടെയും മകന്‍ അശ്വന്തിനെ (21) യാണ് എച്ച്.എസ്.ആര്‍. ലേഔട്ടിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം.

എട്ട് മാസത്തോളമായി ബൊമ്മനഹള്ളിയിലെ സ്വകാര്യ ഇലക്ട്രോണിക്‌സ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. സഹോദരി: പരേതയായ ആതിര. മൃതദേഹം സെയ്ന്റ് ജോണ്‍സ് ആശുപത്രി മോര്‍ച്ചറിയില്‍.

ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും. ഓള്‍ ഇന്ത്യ കെ.എം.സി.സി. പ്രവര്‍ത്തകര്‍ ആശുപത്രി നടപടികള്‍ക്ക് നേതൃത്വം നല്‍കി.